ലത്തീൻ സഭയുമായുള്ള അതൃപ്തികൾ തുടരുന്നതിനിടെ സഭാ പ്രതിനിധികളെ നേരിൽ കണ്ടു ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ. സഭ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.നടന്നത് സ്വാഭാവിക സന്ദർശനമാണെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. സൗഹൃദം പങ്കിട്ടെന്നും എല്ലാ പിന്തുണയും പിതാവ് അറിയിച്ചിട്ടുണ്ടെന്നും വി ഇ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
എന്നാൽ സഭ പ്രതിനിധിയുടെ പ്രതികരണം മറിച്ചായിരുന്നു. വന്നു കണ്ട ഉടനെ മഞ്ഞുരുകി എന്ന് പറയാൻ കഴിയില്ല.ചരട് വലികളും നാടകങ്ങളും നടന്നത് കൊണ്ട് സഭയ്ക് മന്ത്രിയെ കിട്ടിയില്ല.രമ്യതയിൽ മുന്നോട്ട് പോകുമെന്നും സഭ പ്രതിനിധി ഫ.ബീഡ് മനോജ് പ്രതികരിച്ചു.അനുനയത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശനും മറ്റ് മന്ത്രിമാരും നേരത്തെ സഭ ആസ്ഥാനത്ത് സന്ദർശനം നടത്തിയിരുന്നു.ലത്തീൻ കത്തോലിക്ക സഭയും സർക്കാരും തമ്മിലുള്ള പ്രധാന രാഷ്ട്രിയ തർക്കാമായിരുന്നു ഫിഷറീസ് വകുപ്പ്. വകുപ്പ് ലീഗിന് കൈമാറിയതോടെ സർക്കാരും സഭയുമായുള്ള അനുരഞ്ജന ചർച്ചകളുടെ ഭാഗമായിട്ടാണ് മന്ത്രിമാരുടെ സന്ദർശനം.
