കോട്ടയത്ത് പോലീസ് സൊസൈറ്റിയുടെ പുതിയ കെട്ടിട നിർമാണത്തിൽ ക്രമക്കേടെന്ന് പരാതി. അനുമതി ലഭിച്ചതിനേക്കാൾ ഇരട്ടിയിലധികം തുക നിർമാണത്തിന് ചെലവഴിച്ചെന്നും മുൻകൂർ അനുമതിയില്ലാതെ കെട്ടിടത്തിന്റെ രൂപരേഖ മാറ്റിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.കെട്ടിട നിർമാണത്തിന് 2.97 കോടി രൂപ ചെലവഴിക്കാൻ സഹകരണ വകുപ്പിന്റെ അനുമതിയുണ്ടായിരുന്നെങ്കിലും 6.77 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്. ക്രമക്കേടുകൾ വിശദീകരിക്കുന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ കെട്ടിടത്തിലെ സെർവർ റൂമിൽ വെള്ളം കയറി ഇലക്ട്രിക് സംവിധാനങ്ങൾക്ക് കേടുപാടുണ്ടായി. ബാങ്കിംഗ് സേവനങ്ങളും തടസ്സപ്പെട്ടു.നിർമാണത്തിലെ വീഴ്ചകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ ഉയർന്നുവന്ന ആരോപണങ്ങൾ തെറ്റാണെന്ന് പോലീസ് സൊസൈറ്റി ഭാരവാഹികൾ വിശദീകരിച്ചു.
