സംസ്ഥാനത്തെ പീക്ക് അവറിലെ വൈദ്യുതി ക്ഷാമം മറികടക്കാൻ എറണാകുളം ബ്രഹ്മപുരം പവർസ്റ്റേഷനിൽ 250 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) നടപ്പാക്കാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു.പകൽ സമയത്ത് സോളാർ എനർജിയിൽ നിന്നും മറ്റും ലഭിക്കുന്ന വൈദ്യുതി പീകവറിലെ ഉപയോഗത്തിനായി സംഭരിച്ചു വെക്കുന്ന പദ്ധതിയാണ് BESS എന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം. ഇത്തരത്തിൽ 250 മെഗാ വാർഡ് വൈദ്യുതി സംഭരിക്കാനായി സ്വകാര്യ കമ്പനികളെ ടെൻഡർ വിളിച്ചിരുന്നു. ഒരു മെഗാ വാട്ട് വൈദ്യുതി 18 1000 രൂപ നിരക്കിൽ സംഭരിക്കാനാണ് കെഎസ്ഇബി സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ബ്രഹ്മപുരം സബ് സ്റ്റേഷനിൽ പദ്ധതി നടപ്പിലാക്കുന്നതിനാണ് റെഗുലേറ്ററി കമ്മീഷൽ കെഎസ്ഇബിക്ക് അനുമതി നൽകിയത്.
90 കോടി രൂപ പദ്ധതിക്കായി കേന്ദ്രം വി ജി എഫ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. എറണാകുളം ഒഴികെയുള്ള മറ്റിടങ്ങളിൽ BESS പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെടുന്നത് ആദ്യമാണ്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കിലാണ് വൈദ്യുതി സംഭരണം. കേന്ദ്രസർക്കാരിന്റെ മേക്കിങ് ഇന്ത്യയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇക്കാരണത്തിൽ കൂടിയാണ് വയബിലിറ്റി ഗ്യാപ് ഫണ്ടും കേന്ദ്രം നൽകുന്നതും . 2025 ജൂണിലെ ഉത്തരവ് പ്രകാരം 9 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കണം അല്ലാത്തപക്ഷം കേന്ദ്രസർക്കാർ സഹായം നഷ്ടമാകും. ഈ കാരണം കൊണ്ട് ഉയർന്ന പണത്തിന് വൈദ്യുതി സംഭരിക്കുന്ന പദ്ധതി നടപ്പിലാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി കെഎസ്ഇബി തേടിയത് . നിലവിലെ സാഹചര്യത്തിൽ ഉയർന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതതിന് ഉൾപ്പടെയുള ഹിയറിങ് നടക്കുന്നതിനിടയിലാണ് സ്വകാര്യ കമ്പനിക്ക് വൈദ്യുതി സംഭരിക്കാൻ അനുമതി നൽകിക്കൊണ്ട് റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് നൽകിയത് .
