തൃശ്ശൂർ കുന്നംകുളം പഴഞ്ഞിയിൽ ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു. അമ്മയും 19-കാരനായ മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. മകനാണ് പോലീസിനെ വിവരം അറിയിച്ചത്.
പഴഞ്ഞി എം.ഡി. കോളേജിന് സമീപം മടക്കനായിക്കൽ വീട്ടിൽ താമസിക്കുന്ന സിബി, ഭാര്യ ബീന, മക്കളായ അലീന, ആദിത്യൻ എന്നിവരാണ് ഇന്ന് പുലർച്ചെ വീടിനകത്ത് വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ സിബിയും മകൾ അലീനയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബീനയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ആദിത്യനെ അമല ആശുപത്രിയിലേക്കും മാറ്റി.വിഷം കഴിച്ചതിനുശഷം സിബി കിണറ്റിൽ ചാടുകയായിരുന്നു.മകൾ അലീന വീടിനകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു.ബീന വിഷം കഴിച്ചതിനുശേഷം കൈ ഞരമ്പ് മുറിച്ചു.മകൻ ആദിത്യൻ വിഷം കഴിച്ചു.
ഗുരുതരാവസ്ഥയിലുള്ള ബീനയെയും ആദിത്യനെയും ഉടൻതന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു.പ്രാഥമിക ചികിത്സക്ക് ശേഷം ബീനയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും,ആദിത്യനെ അമല ആശുപത്രിയിലേയ്ക്കും തുടർചികിത്സയ്ക്കായി മാറ്റി.
പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്നങ്ങളും ആണെന്നാണ് പോലീസിന്റെ നിഗമനം. വീടിനുള്ളിൽ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ “ഞങ്ങൾ പോകുന്നു” എന്ന ഹ്രസ്വ സന്ദേശം മാത്രമാണുള്ളതെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദേശത്ത് ജോലി ചെയ്തിരുന്ന സിബി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
