കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഈ മാസം 13-ലേക്ക് മാറ്റി.കേസിൽ പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം റിബേഷിനെ പലതവണ ചോദ്യം ചെയ്തിരുന്നു.
സിപിഎം അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പായ ‘വടകര സ്ക്വാഡ്’ വഴിയാണ് കാഫിർ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. റിബേഷിന് ഈ സ്ക്രീൻഷോട്ട് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരനിൽ നിന്നാണ് ലഭിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.കേസിൽ നിലവിൽ ജിതിൻ ഭാസ്കരനെയാണ് പ്രതിചേർത്തിട്ടുള്ളത്. റിബേഷിനെ ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
