Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനംവഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?ആറുമാസം കൊണ്ട് കടപരിധിയുടെ 63 ശതമാനം പിന്നിട്ടു; നികുതി പിരിവിലെ വർദ്ധനയും രക്ഷയായില്ല; മുഖ്യമന്ത്രിക്ക് ഇനി തലവേദനയുടെ ആറുമാസംചേലക്കര എസ്.ഐയെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായെന്ന് തെളിയിക്കുന്ന നിർണായക കത്തുകൾ ബിഗ് ടി വി ക്ക്കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശംതലസ്ഥാനത്തെ സ്പായിലെ പീഡനത്തിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ട്ടം നാലു വർഷം കൊണ്ട് ഈടാക്കാൻ തീരുമാനംകൊച്ചി സിനഗോഗ് ആക്രമണം; ബോസിന്റെ നിര്‍ദേശപ്രകാരം എബിന്‍ പോളിന്റെ നാലാമത്തെ ടാസ്ക്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എന്റർടെയ്ൻമെന്റ് / പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !

എന്റർടെയ്ൻമെന്റ്

പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !

Rakhi Bigtv Rakhi Bigtv
October 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !
കലശമലയിലെ സായാഹ്നം

എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകണം; ചങ്ങലയിലെ ഒറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ് . നിശയിലേക്കുള്ള നടത്തത്തിന് മുമ്പ് മണ്ണാറത്തൊടി ജയകൃഷ്ണനോട് ക്ലാര ഇങ്ങനെ പറഞ്ഞു. കലശമലയിലെ ഗുഹാമുഖത്തിന്റെ പിന്നിലുള്ള മടയിലെ പാറയ്ക്ക് മുകളിൽ ഇരുന്ന് റാന്തലിന്റെ അരണ്ട പ്രകാശത്തിൽ ഇരുവരും പ്രണയം പങ്കുവെച്ചു.

തൂവാനത്തുമ്പികൾ

തൂവാനത്തുമ്പികൾക്ക് പശ്ചാത്തലമായ ഈ രംഗം ചിത്രീകരിക്കപ്പെട്ട ഇടം അതാണ് മുകളിൽ പറഞ്ഞ കലശമല . തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് പോർക്കുളം, ചൊവ്വന്നൂർ പഞ്ചായത്ത് അതിർത്തിയിലാണ് ഈ കുന്നിൻ പ്രദേശം. അകതിയൂർ വില്ലേജിലാണ് ഇതിൻ്റെ ഏറിയ പങ്കും . എന്നും അകതിയൂരിലെ പലരും തൂവാനത്തുമ്പികളുടെ ഷൂട്ടിംഗ് നടന്ന ആ ദിവസങ്ങൾ ഓർത്തെടുക്കുന്നുണ്ട്. ഇഷ്ട താരങ്ങളെ മുന്നിൽ കണ്ടതിന്റെ ആഹ്ലാദം പലരും പങ്കുവെക്കുന്നുമുണ്ട്.

കലശമലയിലെ സായാഹ്നം

കലശമലയ്ക്ക് പേരുകൾ പലതാണ്. കല്ലഴിക്കുന്ന്, നരിമടക്കുന്ന് അങ്ങനെയങ്ങനെ പലതുണ്ട് പേരുകൾ. പരാപോളിക് ആകൃതിയിലുള്ള ചെങ്കൽ കുന്നാണ് കലശമല . ഒരുഭാഗത്ത് പ്രകൃതി നിർമിച്ച ഗുഹയാണ് കുന്നിലെ ആകർഷണം. പിറകിലൂടെ അല്പം താഴേക്ക് ഇറങ്ങിയാൽ ഒരു പീഠം പോലെ പറയുണ്ട്. അതിൽ ഇരുന്നാണ് തൂവാനത്തുമ്പികളിൽ മേൽപ്പറഞ്ഞ സീക്വന്റ്സിന്റെ ഒരു ഭാഗം ചിത്രീകരിച്ചത്. പണ്ടൊക്കെ ഗുഹാമുഖത്തേക്ക് പലതരം വഴികൾ ഉണ്ടായിരുന്നു. കാലത്തിനിപ്പുറം എല്ലാം തൂർന്നില്ലാതായി.

തൂവാനത്തുമ്പികൾ മാത്രമല്ല, ഒട്ടനവധി ചിത്രങ്ങൾക്ക് ഇടം ആയിട്ടുണ്ട് കലശമല . പൊന്തൻമാട , കാതിൽ ഒരു കിന്നാരം, കുടമാറ്റം, ഓർമ്മ പെണ്ണിന് ഉരിയാടാ പയ്യൻ, ഹൗ ഓൾഡ് ആർ യു , പട്ടണത്തിൽ ഭൂതം അങ്ങനെയങ്ങനെ എത്രയോ ചിത്രങ്ങൾ. തെലുങ്ക് ഉൾപ്പെടെയുള്ള അന്യഭാഷ സിനിമകളും ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

കലശമലയ്ക്ക് താഴെ ഒരു ശിവക്ഷേത്രമുണ്ട്. ശിവ ക്ഷേത്രത്തോട് ചേർന്ന് ഒരു ചോലക്കാടും. അപൂർവ്വ സസ്യമായ കുളവെട്ടി മരങ്ങളാൽ സമൃദ്ധമാണ് ഇവിടുത്തെ കാട്. ഞാവൽ വിഭാഗത്തിലുള്ള സൈസിജിയം ട്രാവൻകൂറിയം എന്നാണ് ഈ സസ്യത്തിന് പേര്. സംരക്ഷണം ഇല്ലാത്തതിനാൽ ഈ കാട് നാശത്തിന്റെ വക്കിൽ ആണ് എന്ന് പറയേണ്ടിവരും. എക്കാലത്തും തെളി നീരൊഴുകിയിരുന്ന പാറയിടുക്കുകളും ഇന്ന് ഇല്ലാതായിരിക്കുന്നു. ശിവൻ്റെ ജഡ പോലെ ക്ഷേത്രത്തിൻറെ പശ്ചാത്തലത്തിൽ ഇപ്പോഴും ഹരിത സമൃദ്ധിയായി ശേഷിക്കുന്നുണ്ട് കുളവെട്ടിക്കാട്.

തൃശ്ശൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട് ഇപ്പോൾ കലശമല . ഇവിടുത്തെ ജനപ്രതിനിധിയായ എസി മൊയ്തീന്റെ ശ്രമഫലമായി ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചു. വ്യൂ പോയിന്റുകൾ, കഫ്ത്തേരിയ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ തുടങ്ങി പലതും കലശമലയിൽ ഇപ്പോൾ ഉണ്ട്. ഗുഹാമുഖത്ത് കയറിനിന്ന് അസ്തമയം ആസ്വദിക്കാം. കണ്ണത്താ ദൂരത്തുള്ള മലനിരകളും, വയലേലകളും ഒരുക്കുന്ന കാഴ്ചകൾ മനോഹരമാണ്.

സി വി ശ്രീരാമൻ , മാധവൻ അയ്യപ്പത്ത്

സാഹിത്യകാരൻ സി വി ശ്രീരാമൻറെ നാടാണിത്. അന്തരിച്ച കവി മാധവൻ അയ്യപ്പത്തിൻ്റെ ജൻമദേശമാണിത്. ഗാന രചയിതാക്കളും കവികളുമായ റഫീഖ് അഹമ്മദിൻ്റെയും ബി കെ ഹരിനാരായണന്റെയും ഭൂമിയാണിത്. ആ വിധം അതീവ പ്രാധാന്യം ഈ നാടിനുണ്ട്.

കലശമലയിലേക്ക് പല വഴികൾ ഉണ്ട്. കുന്നംകുളത്തുനിന്ന് 5 കിലോമീറ്റർ ആണ് ദൂരം. ചൊവ്വന്നൂർ വഴിയും, അകതിയൂർ വഴിയും അയ്യംപറമ്പ് വഴിയും, പാറേമ്പാടം വഴിയും എല്ലാം കലശമലയിൽ എത്താം. ഗൂഗിൾ മാപ്പിൽ ഈ ഇടമുണ്ട്. അരദിവസം ചിലവിടാവുന്ന കാഴ്ചകൾ ഉണ്ട് ഈ മണ്ണിൽ. സ്വച്ഛത ആഗ്രഹിക്കുന്നവർക്ക് സ്വാഗതമേകുന്നുണ്ട് കലശമല.

Tags:

#GUHAKSHETRAM #KALASAMALA #THOOVANATHUMPIKAL #TRISSUR
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

എന്റർടെയ്ൻമെന്റ്

‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്

എന്റർടെയ്ൻമെന്റ്

റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർ

എന്റർടെയ്ൻമെന്റ്

നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

Recent Posts

  • പോകാം…കലശമലയിലെ സ്വാസ്ഥ്യത്തിലേക്ക് !
  • പിണറായിയുടെ മൗനത്തിനെതിരെ സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം
  • വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്
  • ‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലേക്ക്
  • ‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’; കോൺഗ്രസിൽ കർട്ടനു പിന്നിൽ പ്രവർത്തിക്കുന്നതാര്? കെ മുരളീധരൻ ഉന്നമിടുന്നത് കെ സിയെയോ ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap