Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ജില്ലകൾ / വിഴിഞ്ഞം ഓഹരി കൈമാറ്റം; സിപിഎമ്മിൽ ഭിന്നത പരസ്യം, ഇ.പി ജയരാജനെയും കെ.കെ ശൈലജയെയും തള്ളി എം.വി ഗോവിന്ദൻ

ജില്ലകൾ

വിഴിഞ്ഞം ഓഹരി കൈമാറ്റം; സിപിഎമ്മിൽ ഭിന്നത പരസ്യം, ഇ.പി ജയരാജനെയും കെ.കെ ശൈലജയെയും തള്ളി എം.വി ഗോവിന്ദൻ

Jishitha Bigtv Jishitha Bigtv
July 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിഴിഞ്ഞം ഓഹരി കൈമാറ്റം; സിപിഎമ്മിൽ ഭിന്നത പരസ്യം, ഇ.പി ജയരാജനെയും കെ.കെ ശൈലജയെയും തള്ളി എം.വി ഗോവിന്ദൻ
ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലൂടെയാണ് പാർട്ടി സെക്രട്ടറി നിലപാട് ആവർത്തിച്ചത്

വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐഎമ്മിനുള്ളിൽ ഭിന്നാഭിപ്രായം കൂടുതൽ വ്യക്തമായി. ഓഹരി കൈമാറ്റം വിവാദമാക്കേണ്ടതില്ലെന്ന ഇ.പി ജയരാജന്റെ നിലപാട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തള്ളി. അതേസമയം, വിഴിഞ്ഞം തുറമുഖ എം.ഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയ നടപടി വിവാദമാക്കേണ്ടതില്ലെന്ന കെ.കെ ശൈലജയുടെ അഭിപ്രായവും അദ്ദേഹം തള്ളിക്കളഞ്ഞു.

ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് എം.വി ഗോവിന്ദൻ നിലപാട് ആവർത്തിച്ചത്. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിലൂടെ നടക്കുന്നത് “തുറമുഖക്കൊള്ള”യാണെന്നും കേരളത്തിന്റെ താൽപര്യത്തിന് ഹാനികരമായ ഒരു നടപടിയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതാണ് എൽഡിഎഫ് സർക്കാർ നിർവഹിക്കുന്ന കടമയെന്നും ലേഖനത്തിൽ പറയുന്നു.

ദിവ്യ എസ്. അയ്യരെ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന ആരോപണം ചില മാധ്യമങ്ങളാണ് ഉന്നയിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, ദിവ്യ എസ്. അയ്യരെ മാറ്റിയ നടപടിയെ ന്യായീകരിച്ച കെ.കെ ശൈലജയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായി, മുൻ കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയും രംഗത്തെത്തി. സ്ഥലംമാറ്റം വിവാദമാക്കുന്നവർ തന്നെ അതിന്റെ കാരണവും വ്യക്തമാക്കണമെന്നും പി.കെ ശ്രീമതി ആവശ്യപ്പെട്ടു.

വിഴിഞ്ഞം വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും എം.വി ഗോവിന്ദൻ ലേഖനത്തിലൂടെ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിന് അനുകൂലമായി സർക്കാർ ചില രഹസ്യ നീക്കങ്ങൾ നടത്തിയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം കടുത്ത വിമർശനവുമായി മുന്നോട്ടുപോകുമ്പോൾ, ഒരു വിഭാഗം നേതാക്കൾ സർക്കാരിന് അനുകൂല നിലപാട് സ്വീകരിക്കുന്നത് സിപിഐഎമ്മിനുള്ളിലെ അഭിപ്രായഭിന്നത കൂടുതൽ ചർച്ചയാകുകയാണ്.

Tags:

#EP Jayarajan #kk shailaja #MV Govindan #vizhinjam share transfer
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകം

കേരളം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ അധിക അകമ്പടി വാഹനങ്ങൾ വേണ്ടെന്ന് വി.ഡി. സതീശൻ

കേരളം

ഉപതെരഞ്ഞെടുപ്പ് തിരിച്ചടി; സർക്കാരിന് മുന്നറിയിപ്പുമായി സമസ്ത, ആത്മപരിശോധന വേണമെന്ന് സുപ്രഭാതം

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap