Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ജില്ലകൾ / പിജെ ജോസഫിന്റെ ക്യാബിനറ്റ് പദവി തീരുമാനം വൈകുന്നു; കേരള കോൺഗ്രസിൽ അതൃപ്തി

ജില്ലകൾ

പിജെ ജോസഫിന്റെ ക്യാബിനറ്റ് പദവി തീരുമാനം വൈകുന്നു; കേരള കോൺഗ്രസിൽ അതൃപ്തി

Jishitha Bigtv Jishitha Bigtv
July 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിജെ ജോസഫിന്റെ ക്യാബിനറ്റ് പദവി തീരുമാനം വൈകുന്നു; കേരള കോൺഗ്രസിൽ അതൃപ്തി
പിജെ ജോസഫിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതായാണ് സൂചന

പിജെ ജോസഫിന് വാഗ്ദാനം ചെയ്ത പുതിയ പദവിയിൽ തീരുമാനം വൈകുന്നതിൽ കേരള കോൺഗ്രസിൽ അതൃപ്തി. യുഡിഎഫ് നേതൃത്വം എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ് ബിഗ് ടിവിയോട് പറഞ്ഞു. അർഹമായ പദവി തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.പിജെ ജോസഫിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതായാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിൽ കേരള കോൺഗ്രസിന്റെ പങ്ക് നിർണായകമായിരുന്നു. സീറ്റ് വിഭജനത്തിലടക്കം പിജെ ജോസഫ് സ്വീകരിച്ച നിലപാടുകൾ കോൺഗ്രസിന് സഹായകരമായെന്നാണ് വിലയിരുത്തൽ. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയിച്ച കേരള കോൺഗ്രസ്, മന്ത്രിസ്ഥാനത്തിന് പുറമെ ഒരു അധിക പദവിയും ആവശ്യപ്പെട്ടിരുന്നു.എന്നാൽ ചീഫ് വിപ്പ് പദവി മാത്രമാണ് നിലവിൽ ലഭിച്ചത്. ഇതിന് പിന്നാലെയാണ് പിജെ ജോസഫിന്റെ അതൃപ്തി പരിഹരിക്കാൻ ക്യാബിനറ്റ് പദവി നൽകാനുള്ള നീക്കം ഉണ്ടായത്. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും തീരുമാനം ഉണ്ടാകാത്തതാണ് പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചത്.

അതേസമയം, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പിജെ ജോസഫിന്റെ പേര് ഉയരുമ്പോൾ കോൺഗ്രസിലും മുസ്ലിം ലീഗിലും ഈ സ്ഥാനത്തിനായി അവകാശവാദങ്ങളുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പേരും ലീഗിൽ മുൻ മന്ത്രി എം.കെ. മുനീറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചന.എന്നാൽ വി.എം. സുധീരന്റെ പേരിനോട് മുന്നണിക്കുള്ളിൽ തന്നെ എതിർപ്പുകളുണ്ടെന്നും പദവി പിജെ ജോസഫിന് നൽകണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കളെന്നും വിവരമുണ്ട്. അതേസമയം എം.കെ. മുനീറിന് തത്തുല്യമായ മറ്റൊരു ക്യാബിനറ്റ് പദവി വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.

Tags:

#cabinet status #kerala congress #pj joseph #UDF
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

കേരളം

വീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളി

കേരളം

ജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap