Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനംചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തിമുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതിമൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യംകൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?

ഏറ്റവും പുതിയത്

ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?

Rakhi Bigtv Rakhi Bigtv
November 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?

ആവാസ്, അതിഥി പോർട്ടലുകളിലെ രജിസ്ട്രേഷൻ വിവരങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ 35% മുതൽ 40% വരെ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് എന്നാണ്.

മറ്റു സംസ്ഥാനങ്ങളിലേക്കു തൊഴിലിനു പോയവരെല്ലാം പശ്ചിമബംഗാളിലേക്കു തിരികെ ചെല്ലണം എന്നാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി ആവശ്യപ്പെട്ടിരിക്കുന്നത്. മടങ്ങിച്ചെല്ലുന്ന എല്ലാവർക്കും തൊഴിലും തൊഴിൽ കാർഡും നൽകുമെന്നാണ് വാഗ്ദാനം. ഇനി ആ വാഗ്ദാനം എന്താണെന്നു നോക്കാം. 125 ദിവസത്തെ തൊഴിലാണ് വാഗ്ദാനം. വർഷം 34,500 രൂപ നൽകാം എന്നാണ് പറയുന്നത്. ഈ വാഗ്ദാനത്തിൽ ബംഗാളികൾ വീഴുമോ എന്നാണ് ചോദ്യം. 125 ദിവസത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഒരു വർഷം ആകെ ലഭിക്കുന്ന ഏകദേശം തുകയാണ് 34,500 രൂപ. കേരളത്തിൽ ഒരു സാധാരണ തൊഴിലാളിക്ക് പ്രതിദിനം 800 രൂപ വീതം കിട്ടുന്നു. 24 ദിവസം ജോലി ചെയ്താൽ ₹19,000 മുതൽ ₹20,000 വരെ മാസവരുമാനം ലഭിക്കും. 24 ദിവസമല്ല 30 ദിവസവും ജോലിചെയ്യുന്നവരാണ് അതിഥി തൊഴിലാളികളിൽ ഏറെയും. അങ്ങനെയുള്ളവർക്ക് 24,000 രൂപ വരെ ലഭിക്കും. അതായത് വർഷത്തിൽ 2.2 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് ഇവിടെ വരുന്നവർക്കു കിട്ടുന്നത്. അത് ഏറ്റവും താഴെത്തട്ടിൽ എത്തുന്ന തൊഴിലാളിയുടെ കാര്യം. അതിനു മുകളിൽ വാങ്ങുന്നവരാണ് അതിഥി തൊഴിലാളികളിൽ നല്ല പങ്കും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വേതന റിപ്പോർട്ടുകളും ഫീൽഡ് സർവേകളും അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ നോക്കാം.

തൊഴിൽ മേഖല                          ബംഗാൾ   കേരളം

അവിദഗ്ദ്ധ തൊഴിലാളി             280 – 350 750 – 900
നിർമ്മാണ മേഖല (മേസൺ)     400 – 550 950 – 1,200
കാർഷിക മേഖല                       280 – 320 750 – 850

കേരളത്തിലെ ഒരു സാധാരണ തൊഴിലാളിക്ക് ബംഗാളിൽ ലഭിക്കുന്നതിനേക്കാൾ രണ്ടര മുതൽ മൂന്ന് ഇരട്ടി വരെ ദിവസവേതനം ലഭിക്കുന്നുണ്ട്. അവിദഗ്ധ തൊഴിലാളിക്ക് ബംഗാളിൽ 280 മുതൽ 350 രൂപ വരെ മാത്രമാണ് കിട്ടുന്നത്. കേരളത്തിൽ അത് 750 രൂപ മുതൽ 900 രൂപ വരെയാണ്. നിർമാണ മേഖലയിലെ മേസൺമാർക്ക് ബംഗാളിൽ 400 മുതൽ 550 രൂപ വരെയാണ് കിട്ടുന്നത്. കേരളത്തിൽ അത് 950 വതൽ 1200 രൂപ വരെയാണ്. കാർഷിക മേഖല നോക്കാം. അവിടെ 280 രൂപ മുതൽ 320 രൂപ വരെ മാത്രമാണ് ദിവസക്കൂലി. കേരളത്തിൽ അത് 750 മുതൽ 850 രൂപ വരെയുണ്ട്.
വേതനത്തിലെ ഈ വലിയ അന്തരമാണ് ബംഗാളിലെ അതിഥി തൊഴിലാളികളെ കേരളത്തിൽ എത്തിക്കുന്നത്. അതു പരിഹരിക്കാൻ തൊഴിലുറപ്പിൽ ജോബ് കാർഡ് നൽകാം എന്നാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി പറയുന്നത്. ബംഗാളിലെ ഈ വാഗ്ദാനം തൊഴിലാളികളെ സംബന്ധിച്ച് ഒട്ടും ആകർഷകമല്ല. 34,500 രൂപ വരെ മാത്രം വർഷം അവിടെ കിട്ടുമ്പോൾ ഇവിടെ വന്നാൽ ഏറ്റവും കുറഞ്ഞത് രണ്ടര ലക്ഷം രൂപ ലഭിക്കും എന്നതാണ് ആകർഷണം. താമസത്തിനും ഭക്ഷണത്തിനുമായി അതിഥി തൊഴിലാളികൾ മാസം അയ്യായിരം രൂപ വരെ മാത്രമാണ് ചെലവിടുന്നത്. വലിയ തൊഴിലിലുള്ളവർ പരമാവധി 7,000 രൂപ ചെലവിടുന്നു. ശേഷിക്കുന്ന തുക മുഴുവൻ അവർ നാട്ടിലേക്ക് അയയ്ക്കുകയാണ്. രണ്ടര ലക്ഷം രൂപ കേരളത്തിൽ കിട്ടുന്നയൊരാൾ പരമാവധി 75,000 മുതൽ 1,00,000 രൂപ വരെയാണ് ഇവിടെ ചെലവഴിക്കുന്നത്. ഒന്നരലക്ഷം രൂപ വർഷം നാട്ടിലേക്ക് അയയ്ക്കാൻ കഴിയുന്നു. 34,500 രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിൽ ഉള്ളത്. കേരളത്തിൽ വന്ന് തൊഴിലെടുക്കുന്നവരിൽ ഏറ്റവും താഴെത്തട്ടിലുള്ളവർക്കു പോലും ഒന്നരലക്ഷം രൂപ ഒരു കുറവുമില്ലാതെ നാട്ടിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്.

ബംഗാളിൽ നിന്നുള്ളവർ

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഇ-ശ്രം പോർട്ടൽ പ്രകാരം, പശ്ചിമ ബംഗാളിൽ നിന്ന് 2.65 കോടിയിലധികം അസംഘടിത തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി വിഭാഗങ്ങളിൽ ഒന്നാണിത്. വിവിധ പഠനങ്ങളും സംസ്ഥാന നിയമസഭാ രേഖകളും വ്യക്തമാക്കുന്നത് ബംഗാളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ എണ്ണം ഒരു സമയത്ത് 35 ലക്ഷം മുതൽ 45 ലക്ഷം വരെ വരുമെന്നാണ്. അന്തർസംസ്ഥാന തൊഴിൽ കുടിയേറ്റത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ് ബംഗാൾ.

അപ്പോൾ കേരളത്തിൽ എത്രപേർ ജോലി ചെയ്യുന്നു? ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ , സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് എന്നിവയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 35 ലക്ഷം മുതൽ 40 ലക്ഷം വരെയാണ്. കേരളത്തിന്റെ ആവാസ്, അതിഥി പോർട്ടലുകളിലെ രജിസ്ട്രേഷൻ വിവരങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ ഏകദേശം 35% മുതൽ 40% വരെയും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് എന്നാണ്. ഇതനുസരിച്ച് ഏകദേശം 10 ലക്ഷം മുതൽ 15 ലക്ഷം വരെ ബംഗാളി തൊഴിലാളികൾ കേരളത്തിൽ സ്ഥിരമായി തൊഴിലെടുക്കുന്നുണ്ട്.

മൊത്തം അതിഥി തൊഴിലാളികളിൽ 60% നിർമ്മാണ മേഖലയിലാണ്. ഏകദേശം 20–24 ലക്ഷം പേർ വരുമിത്. ഇതിൽ 6–8 ലക്ഷം പേർ ബംഗാളിൽ നിന്നുള്ളവരാണ്. അടിസ്ഥാന സൗകര്യ വികസനം, വീട് നിർമ്മാണം, ടൈലിങ്, പെയിന്റിങ്, കോൺക്രീറ്റ് ജോലികൾ എന്നിവയിലാണ് പ്രധാനമായും ഏർപ്പെട്ടിരിക്കുന്നത്. കേരളത്തിലെ നിർമാണ മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത സംഭാവനയാണ് ഇവർ നൽകുന്നത്. നിർമ്മാണ യൂണിറ്റുകളിലും ഫാക്ടറികളിലും 12% – 15% അതിഥി തൊഴിലാളികളുണ്ട്. ഇത് ഏകദേശം 4–5 ലക്ഷം തൊഴിലാളികൾവരും. പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായം, സ്റ്റീൽ റോളിങ് മില്ലുകൾ, ഫർണിച്ചർ, റബ്ബർ, കെമിക്കൽ ഫാക്ടറികൾ എന്നിവയിലാണ് ഇവർ കേന്ദ്രീകരിച്ചിരിക്കുന്നു.

ഹോട്ടൽ, കാറ്ററിംഗ് മേഖലയിൽ 8% – 10% വരെ തൊഴിലാളികളുണ്ട്. അത് ഏകദേശം 3 ലക്ഷം തൊഴിലാളികൾ വരും. പാചകക്കാർ, കിച്ചൺ അസിസ്റ്റന്റുമാർ, ക്ലീനിങ് സ്റ്റാഫ്, സപ്ലയർമാർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നവരാണ് അവർ. കൃഷി, തോട്ടം മത്സ്യബന്ധന മേഖലയിൽ 7% – 8% വരെ തൊഴിലെടുക്കുന്നു. ഇത് ഏകദേശം 2.5 ലക്ഷം തൊഴിലാളികൾ വരും. നെൽക്കൃഷി, റബ്ബർ ടാപ്പിങ്, തേയില/ഏലം തോട്ടങ്ങൾ, ഹാർബറുകളിലെ മീൻപിടിത്തം എന്നിവയാണ് ഇവ. ഇനി വ്യക്തിഗത സേവനങ്ങൾ നൽകുന്നവരുണ്ട്. അതായത് ബാർബർ ഷോപ്പുകൾ, സലൂണുകൾ, കാർ വാഷ് തുടങ്ങിയവ ചെയ്യുന്നത്. 3% – 5% വരെ ഈ മേഖലയിലാണ്. ഏകദേശം 1–1.5 ലക്ഷം തൊഴിലാളികൾ വരുമിത്. കേരളത്തിലെ ഗ്രാമീണ-നഗര പ്രദേശങ്ങളിലെ നിരവധി ബാർബർ ഷോപ്പുകളിലും സലൂണുകളിലും ഇപ്പോൾ ഉത്തരേന്ത്യൻ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇനി വ്യാപാരം, ലോഡിങ്, ലോജിസ്റ്റിക്സ് മേഖലയിലുമുണ്ട് അതിഥി തൊഴിലാളികൾ. 5% മാർക്കറ്റുകളിലെ ചുമട്ടുതൊഴിലാളികളായും ട്രാൻസ്പോർട്ട് മേഖലയിലും പ്രവർത്തിക്കുന്നുണ്ട്.

വേതനമായി കേരളം ചെലവഴിക്കുന്നത്

ഒരാൾക്കു കുറഞ്ഞത് പ്രതിമാസം ശരാശരി ₹20,000 മുതൽ ₹25,000 വരെ വരുമാനം കണക്കാക്കിയാൽ, കേരളത്തിലെ സ്വകാര്യ തൊഴിൽദാതാക്കൾ ഇവർക്ക് നൽകുന്ന ആകെ വേതനം വർഷത്തിൽ 70,000 കോടി രൂപ മുതൽ 80,000 കോടി രൂപ വരെയാണ്. പഠനങ്ങൾ പ്രകാരം ഇതിൽ 26,000 കോടി രൂപ ഇവർ കേരളത്തിൽ തന്നെ വാടക, പലചരക്ക്, ഭക്ഷണം, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കുന്നു. ബാക്കി വരുന്ന 25,000 കോടി രൂപ മുതൽ 35,000 കോടി രൂപ വരെ വരുന്ന തുക ബാങ്കിംഗ് മാർഗ്ഗങ്ങളിലൂടെ അവരുടെ സ്വന്തം നാട്ടിലേക്ക് അതതു മാസം തന്നെ അയക്കുന്നു.
മടക്കം ആഗ്രഹിക്കുന്നുണ്ടെങ്കിലും അങ്ങനെ മടങ്ങാവുന്ന നിലയിലല്ല തൊഴിലാളികൾ.

ഇവിടെ അവർക്കു വേതനം കൃത്യമായി ലഭിക്കുന്നുണ്ട്. കേരളത്തിൽ ദിവസവേതനമായോ ആഴ്ചതോറുമോ കൃത്യമായി കൂലി ലഭിക്കുന്നു. ഇത് മാസാമാസം നാട്ടിലേക്ക് പണമയക്കാൻ സഹായിക്കുന്നു. എന്നാൽ തൊഴിലുറപ്പു പോലുള്ളവയിൽ പലപ്പോഴും വേതനം ലഭിക്കാൻ കാലതാമസമുണ്ടാകാറുണ്ട്. മാത്രമല്ല ജീവിക്കാൻ പര്യാപ്തമായ തുക തൊഴിലുറപ്പ് സേവനത്തിലൂടെ അവർക്ക് നാട്ടിൽ ലഭിക്കുകയുമില്ല. പെരുമ്പാവൂർ, ആലുവ, പയ്യന്നൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ബംഗാളി ഭക്ഷണശാലകളും പലചരക്ക് കടകളും സൗഹൃദക്കൂട്ടായ്മകളും ഉൾപ്പെടുന്ന സമാന്തരമായ ഒരു ജീവിതസാഹചര്യം ഇവർക്ക് രൂപപ്പെട്ടിട്ടുണ്ട്. ഇത് അന്യനാട്ടിൽ ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു.
മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് മടങ്ങാൻ സാധ്യതയുള്ളത് പ്രായാധിക്യമുള്ളവർ, കഠിനമായ ശാരീരിക അധ്വാനം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, കുടുംബത്തോടൊപ്പം സ്ഥിരമായി കഴിയാൻ ആഗ്രഹിക്കുന്നവർ എന്നിവരായിരിക്കും. ഇവരാണ് നാട്ടിലെ പദ്ധതികൾ സ്വീകരിച്ച് മടങ്ങാൻ സാധ്യതയുള്ളത്. ശാരീരികക്ഷമതയുള്ള യുവതൊഴിലാളികളെ സംബന്ധിച്ചിടത്തോളം, കേരളത്തിൽ മൂന്നിരട്ടി വേതനവും നിർമ്മാണ മേഖലയിൽ ഉയർന്ന തൊഴിൽ ആവശ്യകതയും നിലനിൽക്കുന്നിടത്തോളം കേരളത്തിൽ തന്നെ തുടരാനാണ് കൂടുതൽ സാധ്യത.

Tags:

#Bengal Migrant Workers #Bengal Workers Return #Daily Wages in Kerala #Guest Workers #Kerala Labour Market #Kerala Migrant Workers #Migrant Workers in Kerala #suvendu adhikari #West Bengal Migration
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഏറ്റവും പുതിയത്

ചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!

ഏറ്റവും പുതിയത്

കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്

Recent Posts

  • സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
  • ചെങ്ങന്നൂർ സ്വദേശി സോനു തോമസ് മരണത്തിന് കീഴടങ്ങിയെങ്കിലും സോനുവിന്റെ കണ്ണുകൾ ഇനിയും ഈ ലോകം കാണും…ഹൃദയമിടിക്കും..!
  • ബംഗാൾ മുഖ്യമന്ത്രി വിളിച്ചു; അതിഥി തൊഴിലാളികൾ മടങ്ങുമോ?
  • കൊച്ചിയിൽ യുവനടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ട്വിസ്റ്റ്
  • GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap