കൊച്ചിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തു. സിനിമ താരം മമ്മൂട്ടിയെ ക്യാംപെയ്നിന്റെ ക്യാപ്റ്റനായി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തി സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുക. 2027-ഓടെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളം എന്ന സാധ്യമാക്കുക. ക്ലിക്ക് പദ്ധതിയുടെ ലക്ഷ്യങ്ങൾ ചെറുതല്ല. കുട്ടികളെയും യുവാക്കളെയും വോളന്റിയർമാരാക്കി നടപ്പാക്കുന്ന പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്തു. സിനിമ നടൻ മമ്മൂട്ടിയും പദ്ധതിയുടെ ഭാഗമാണ്. മമ്മൂട്ടിയെ ക്യാമ്പയിൻറെ ക്യാപ്റ്റനായി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഡിജിറ്റൽ സുരക്ഷയെ കുറിച്ചുള്ള അറിവാണ് സൈബർ തട്ടിപ്പ് നേരിടാനുള്ള മികച്ച മാർഗം എന്ന് മമ്മൂട്ടി. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡിജിപി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സൈബർ സേഫ് വില്ലേജ്, സൈബർ റെസിലിയന്റ് സെന്ററുകൾ, സൈബർ ക്യാപ്ടൻമാർ, സൈബർ ഫസ്റ്റ് റെസ്പോണ്ടേഴ്സ് എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
