അപകടം നടക്കുന്ന സ്ഥലത്തെ CCTV ദൃശ്യങ്ങളും വാഹനങ്ങളിലെ ഡാഷ് ക്യാം ദൃശ്യങ്ങളും പരിശോധിക്കും.അപകട സ്ഥലത്തും ബെൻസ് കാർ പാർക്ക് ചെയ്ത സ്ഥലത്തും സംഘം പരിശോധന നടത്തി.
ചേരാനല്ലൂരിലെ അപകടത്തിന് മുൻപും ശേഷവും കടന്നുപ്പോയ വാഹങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിനായി പ്രദേശത്തെ CCTV ക്യാമറ ദൃശ്യങ്ങൾ സംഘം ശേഖരിച്ചു. പ്രദേശത്തെ ടോൾ ബൂത്തിലെ CCTV ദൃശ്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. അപകട സമയം കടന്നുപ്പോയ വാഹനങ്ങളിലെ ഡാഷ് ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ശ്രമം. ഒപ്പം നഷ്ടപ്പെടാൻ സാധ്യതയുള്ള തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. അപകട സ്ഥലത്തും ബെൻസ് കാർ പാർക്ക് ചെയ്ത സ്ഥലത്തും സംഘം പരിശോധന നടത്തി. ക്രൈം ബ്രാഞ്ച് ACP യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയുണ്ട് എന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറഞ്ഞു. കേസിൽ ജഡ്ജിനെ ഉടനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ട എന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
