Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പി എസ് സി നിയമന വിവാദത്തിൽ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയം

ഏറ്റവും പുതിയത്

പി എസ് സി നിയമന വിവാദത്തിൽ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയം

Rakhi Bigtv Rakhi Bigtv
October 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
പി എസ് സി നിയമന വിവാദത്തിൽ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയം

സിപിഐഎം പി എസ് സിക്കൊപ്പവും യുഡിഎഫും എൻഡിഎയും പി എസ് സിക്ക് എതിരായും ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രീയക്കളം

പി എസ് സി നിയമന വിവാദം എല്ലാ പരിധിയും വിട്ട് പറന്നുയരുകയാണ്. ആസൂത്രണ ബോർഡിലെ മൂന്ന് ഉയർന്ന തസ്തികകളിലേക്കുള്ള നിയമനത്തിലാണ് വിവാദം തുടങ്ങിയതെങ്കിലും മറ്റ് ഏതാനും പരീക്ഷകൾ കൂടി ഇപ്പോൾ സംശയ നിഴലിലാണ്. ചെയർമാൻ എം ആർ ബൈജുവിനെയും അംഗങ്ങളായ എസ് ശ്രീകുമാർ, എസ് എ സെയ്ഫ്, സ്റ്റാനി തോമസ് എന്നിവരെയും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. എൽഡിഎഫ് ഭരണകാലത്ത് നിയമിക്കപ്പെട്ടവരാണ് ചെയർമാനും അംഗങ്ങളും. എൽഡിഎഫ് സർക്കാരിനെതിരായ വലിയ ആയുധമായിട്ടാണ് വി ഡി സതീശൻ സർക്കാർ പി എസ് സി നിയമന വിവാദത്തെ കാണുന്നത്. ഇഷ്ടക്കാർക്ക് നിയമനം നൽകാൻ വഴിവിട്ട രീതിയിൽ പ്രവർത്തിച്ചു എന്നാണ് ആരോപണം. അസാധാരണമായ രാഷ്ട്രീയക്കളമാണ് ഈ വിഷയത്തിൽ ഉരുത്തിരിഞ്ഞുവരുന്നത്. പിഎസ് സിയെ പിന്തുണയ്ക്കുന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ്. മുഴുവൻ സിപിഐഎം നേതാക്കളും ഈ നിലപാട് പിന്തുടരുന്നുമില്ല. സിപിഐ പൂർണ മൗനം പാലിക്കുകയാണ്. എൽഡിഎഫിലെ മറ്റു ഘടകകക്ഷികളും വിവാദത്തിൽ മനസ്സു തുറന്നിട്ടില്ല. ഇപ്പോൾ പ്രത്യക്ഷത്തിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻറേയും ഒപ്പമുള്ളവരുടേയും പിന്തുണ മാത്രമാണ് പിഎസ് സി ഭരണസമിതിക്ക് ഉള്ളത്. ബിജെപി നേരത്തെ തന്നെ പിഎസ് സി ഭരണസമിതിയെ പുറത്താക്കണം എന്ന നിലപാടുകാരായിരുന്നു. യുഡിഎഫിലും പിഎ സി ഭരണസമിതിയെ പുറത്താക്കണമെന്ന് കരുതുന്നവരാണ് ഏറെയും.
എന്നാൽ മുഖ്യമന്ത്രി വി ഡി സതീശൻ തന്ത്രപരമായ മൗനം പാലിക്കുകയാണ്. പി എസ് സിക്കെതിരായി പരമാവധി തെളിവുകൾ പുറത്തുവന്നതിനു ശേഷം നടപടി മതി എന്നാണ് നിലപാട്. ഗവർണർ ചെയ്തതിനു പിന്നാലെ നടപടിയിലേക്കു നീങ്ങുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കും എന്ന തോന്നൽ യുഡിഎഫിനുണ്ട്. ഗവർണറുടെ ശുപാർശ ജനാധിപത്യവിരുദ്ധമാണ് എന്നാണ് സർക്കാരിലേയും ഒരു വിഭാഗത്തിൻറെ നിലപാട്. പി എസ് സി ഭരണ സമിതിയെ പുറത്താക്കണമെന്ന അഭിപ്രായം ഉണ്ടെങ്കിലും അതു ഗവർണർ ചൂണ്ടിക്കാണിച്ച വഴിയിലായിരിക്കരുത് എന്നാണ് ആ നിലപാട്.

എന്താണ് പി എസ് സി നിയമന വിവാദം?

ആസൂത്രണ ബോർഡിലെ മൂന്ന് പോസ്റ്റിലേക്കായിരുന്നു നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ), ചീഫ് (പേഴ്സപെക്ടീവ് പ്ലാനിങ്), ചീഫ് (പ്ലാനിങ് കോ ഓർഡിനേഷൻ) എന്നീ തസ്തികകളിലേക്കായിരുന്നു നിയമനം. 1.25 ലക്ഷം രൂപ ശമ്പളം വരുന്ന ജോലിയാണ് മൂന്നും. 228 പേരാണ് പരീക്ഷ എഴുതിയത്. 2023ൽ നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2025 മേയ് 31ന് ആണ്. റാങ്ക് ലിസ്റ്റ് പുറത്തുവന്ന ശേഷം മൂന്നാം റാങ്ക് കിട്ടിയ കെ ശ്യാം കൃഷ്ണൻ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസ് എടുത്തു. ആ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് മാർക്ക് ഇട്ടിട്ടില്ല എന്നു കണ്ടെത്തിയത്. വിശദമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങളായിരുന്നു. ഒറ്റവാക്കിൽ ഉത്തരമല്ലാത്തതുകൊണ്ടു തന്നെ ഓരോരുത്തർക്കും അവരുടെ അറിവിന് അനുസരിച്ച് മാർക്ക് കിട്ടേണ്ട ചോദ്യങ്ങളാണ്. ശ്യാം കൃഷ്ണൻറെ പരാതി പരിശോധിച്ച പി എസ് സി അന്വേഷണത്തിന് ഉത്തരവിട്ടു. അപ്പോഴാണ് 228 പേർക്കും ഈ ഒൻപതു ചോദ്യങ്ങൾക്കു മാർക്ക് ഇട്ടിട്ടില്ല എന്നു കണ്ടെത്തിയത്. 54 മാർക്കിൻറേതായിരുന്നു ചോദ്യങ്ങൾ. ശേഷിക്കുന്ന 46 മാർക്കിൻറെ ചോദ്യങ്ങൾ വച്ചു മാത്രമാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്നും വ്യക്തമായി.
ഇതിനിടെ ഒന്നാം റാങ്കുകാരനായ അരുൺ ജെ പ്രതാപിന് നിയമനം നൽകിയും കഴിഞ്ഞിരുന്നു. വിവാദമായതോടെ പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കി. 10 ചോദ്യങ്ങൾക്കു വീണ്ടും മാർക്കിടാനും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. എന്നാൽ നിയമനം നൽകി കഴിഞ്ഞ ആളുടെ കാര്യത്തിൽ എന്തു സംഭവിക്കും എന്നു വെളിപ്പെടുത്തിയിട്ടില്ല. റദ്ദാക്കിയ പട്ടികയിൽ നിന്നു നിയമനം ലഭിച്ചയാൾ ഒഴിഞ്ഞുപോകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

മറ്റ് റാങ്ക് ലിസ്റ്റുകളിൽ എന്താണ് ആരോപണം?

പരീക്ഷാ അട്ടിമറിക്ക് പിന്നിൽ ചെയർമാൻ എം ആർ ബൈജുവാണെന്ന് ആരോപിച്ച് ഒരു വിഭാഗം പി എസ് സി അംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഡിവൈഎസ്പി സ്പെഷൽ റിക്രൂട്ട്മെൻറ്, ലോ കോളജ് അസിസ്റ്റൻറ് പ്രൊഫസർ പരീക്ഷകൾ അട്ടിമറിച്ചു എന്ന് ചെയർമാനെതിരേ അംഗങ്ങൾ പരാതി നൽകി. എഴുത്തുപരീക്ഷയിലെ മാർക്ക് മുൻകൂട്ടി മനസ്സിലാക്കി ഇഷ്ടക്കാരെ അഭിമുഖത്തിന് പങ്കെടുപ്പിച്ചെന്നാണ് ആരോപണം. മിൽമയിലേക്ക് നിയമനത്തിന് യോഗ്യതയില്ലാത്തയാളെ അയച്ചെന്ന് മിൽമയും പരാതി നൽകി. പി എസ് സി നിയമനങ്ങൾക്കെതിരേ ഇതുവരെ 188 പരാതികൾ ലഭിച്ചു എന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയെ അറിയിച്ചത്. ഡയറ്റ് ലക്ചറർ തസ്തികയിലെയും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിലെയും ക്രമക്കേടുകളെ ചൊല്ലിയും പരാതികളുണ്ട്. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ചില ഉദ്യോഗാർഥികൾക്കായി യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് പരാതി. പബ്ലിക് റിലേഷൻസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയതായും ആരോപണമുണ്ട്. എം-പാനൽ ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ ചില ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകിയെന്നാണ് ആരോപണം. നൂറിലധികം ഉദ്യോഗാർഥികൾ ഇത്തരത്തിൽ യോഗ്യതാ രേഖകളിൽ മാറ്റം വരുത്തിയതായും റാങ്ക് പട്ടികയിലെ ആദ്യ 15 പേരും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതായും പരാതിക്കാർ ആരോപിക്കുന്നു. ഡയറ്റ് ലക്ചറർ നിയമനത്തിലും ഗുരുതര ക്രമക്കേട് നടന്നതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പിഎസ്‌സി ഏപ്രിലിൽ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 349/2022 മുതൽ 396/2022 വരെയുള്ള 47 ഗസറ്റഡ് തസ്തികകളുടെ റാങ്ക് പട്ടികയിലാണ് കൃത്രിമം നടന്നതെന്നാണ് പരാതി. ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും എസ്.സി.ഇ.ആർ.ടി.യിലെ ഏഴ് റിസർച്ച് ഓഫീസർമാർക്കും മുൻഗണന ലഭിച്ചെന്നാണ് ആരോപണം.

പി എസ് സിയിൽ ഇനി എന്ത്?

മുൻ ഗവർണർ രാഷ്ട്രപതിക്ക് നൽകിയിരിക്കുന്ന പി എസ് സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ശുപാർശയുണ്ട്. അത് രാഷ്ട്രപതി സുപ്രീംകോടതിക്ക് കൈമാറിയാൽ ഗവർണർക്ക് സസ്പെൻഡ് ചെയ്യാം. സുപ്രീംകോടതി ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ എന്നേക്കുമായി പുറത്താക്കാനും ഗവർണർക്കു കഴിയും. നിലവിൽ ചെയർമാന് 20 മാസംകൂടി കാലാവധി ബാക്കിയുണ്ട്. പി എസ് സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം എന്ന നിലപാടുകാരാണ് കെ മുരളീധരനെപ്പോലുള്ള മന്ത്രിമാർ. എന്നാൽ ഗവർണർ ജനാധിപത്യവിരുദ്ധമായി പ്രവർത്തിച്ചു എന്നു കരുതുന്നവർ മന്ത്രിസഭയിൽ തന്നെയുണ്ട്. മന്ത്രിസഭ ശുപാർശ ചെയ്താൽ മാത്രമെ ഗവർണർക്ക് പി എസ് സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ കഴിയുകയുള്ളു. മന്ത്രിസഭ ഇതുവരെ അങ്ങനെയൊരു ശുപാർശ നൽകിയിട്ടില്ല. കർണാടകയിൽ സമാന സംഭവം ഉണ്ടായപ്പോൾ സർക്കാർ ഗവർണർക്ക് അനുകൂലമായി പി എസ് സി ചെയർമാനെതിരെ റിപ്പോർട്ട് നൽകിയിരുന്നു.

Tags:

#kerala politics #Kerala PSC #Pinarayi Vijayan #PSC Appointment Controversy #PSC Recruitment Scam #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും

ഏറ്റവും പുതിയത്

അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ

ഏറ്റവും പുതിയത്

GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Recent Posts

  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap