സൂരജ് സജി, ബിഗ് ടിവി ജേർണലിസ്റ്റ് തൃശ്ശൂർ
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ ക്രമക്കേട് നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. എഫ് ഒ, പ്രൊജക്റ്റ് ഓഫീസർ എന്നീ തസ്തികകളിലെ നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. ക്രമക്കേട് നടന്ന പരീക്ഷയിൽ നിയമനം നേടിയത് ഭൂരിഭാഗം എസ്എഫ്ഐ പ്രവർത്തകരായിരുന്നു.
ബിഗ് ടിവി ഇംപാക്ട്
പിഎസ്‌സി ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് ഐ ടി സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഖിഗ് ടി വി പുറത്തുവിട്ട ഫിഷറീസ് വകുപ്പിലെ പരീക്ഷാ ക്രമക്കേടിൽ തെളിവുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഡിജിപിക്ക് അന്വേഷണസംഘം കത്ത് നൽകും. എസ്എഫ്ഐ പ്രവർത്തകർ കൂട്ടത്തോടെ കടന്നുകൂടിയ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. എഫ് ഇ ഓ തസ്തികയിലേക്ക് നടന്ന 42 നിയമനങ്ങളിൽ 38 ഉം കുഫോസിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു. ചോദ്യം തയ്യാറാക്കിയത് പൂർവവിദ്യാർത്ഥികളായ അധ്യാപകരും കുഫോസിലെ അധ്യാപകരുമെന്നാണ് വിലയിരുത്തൽ. അനുബന്ധമായി നടന്ന എഫ് ഒ, പ്രൊജക്റ്റ് ഓഫീസർ എന്നീ തസ്തികകളിലെ നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
https://www.facebook.com/watch/?v=1824803748949954
