എല്ലാ പഠനങ്ങളും പരിശോധനകളും കഴിഞ്ഞെത്തിയ മരുന്നാണ് ഇതെന്ന് വിദഗ്ധ സമിതി അംഗം ഡോ.ശങ്കർ. രക്ഷിതാക്കളിൽ ആശങ്ക ഉണ്ടാക്കിയതിന് പിന്നിൽ വിദേശ മരുന്ന് കമ്പനികൾ ആണെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.
“എല്ലാവിധ പഠനങ്ങളും പൂർത്തിയാക്കി കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ എത്തിയ മരുന്നാണ് നാറ്റ്കോ ഫാർമയുടേത്. അതുതന്നെ ഇവിടെ നൽകും. പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാം”. നയം വ്യക്തമാക്കി ആരോഗ്യമന്ത്രി
എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയ മരുന്നാണ്. ജനറിക് മരുന്നുകൾക്ക് ബയോ ഇക്വലൻസി പഠനം ആവശ്യമില്ല. ക്ലിനിക്കൽ ട്രയൽ എന്ന് എഴുതിയ മരുന്ന് നൽകിയതിൽ വ്യക്തതക്കുറവ് ഉണ്ടായി. സംശയങ്ങൾക്ക് കൂടുതൽ ഇടം നൽകേണ്ട എന്നു കരുതി ആ മരുന്നുകൾ തിരിച്ചെടുത്തു. അതും സുരക്ഷിതമാണ്. 2025 ഫെബ്രുവരിയിൽ തന്നെ ഈ മരുന്ന് വാങ്ങാൻ വിദഗ്ധ സമിതി തീരുമാനിച്ചിരുന്നു.
തനിക്കെതിരേ മരുന്ന് പരീക്ഷണം ആരോപിച്ച് വാർത്താസമ്മേളനം നടത്തിയ എൽഡിഎഫ് സർക്കാരിലെ മുൻ ആരോഗ്യ മന്ത്രിമാർക്കെതിരെ കെ മുരളീധരൻ ആഞ്ഞടിച്ചു. “എസ് ടിയിലെ അണുബാധ, ബന്ധുക്കളുടെ പേരിലുള്ള കണ്ണൂർ ആസ്ഥാനമായ മരുന്ന് കമ്പനികൾ, കോവിഡ് കൊള്ള, നിപ കണക്കിലെ കള്ളക്കളി, ഇല്ലാത്ത തല്ലുകൊണ്ട മുൻമന്ത്രി”
SAT ആശുപത്രിയിലെ വാർഡ് നവീകരണത്തിന് സി എസ് ആർ ഫണ്ട് വാങ്ങാൻ തീരുമാനിച്ചത് 2025 മാർച്ചിലാണ്. അതിൽ ഒരു തെറ്റുമില്ല. സ്വകാര്യമേഖലയുടെ സിഎസ്ആർ ഫണ്ട് കൂടി ചേർത്തുള്ള വികസനമാണ് ഉദ്ദേശിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
