സംസ്ഥാനത്ത് വൈദ്യുത നിരക്കിൽ മാറ്റം വരും. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5000 കോടി രൂപ നാലു വർഷം കൊണ്ട് സർചാർജിലൂടെ ഈടാക്കാനാണ് തീരുമാനം. തുക ഈടാക്കാനുള്ള താരീസ് നയം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
പുതിയ നയം അനുസരിച്ചായിരിക്കും 2027 ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ ചാർജ് നിലവിൽ വരുന്നത്. വൈദ്യുതി ചാർജ് ഈടാക്കുന്നതിൽ നാലുവർഷം സർച്ചാർജ് ഉണ്ടാകും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സർ ചാർജ്. വൈദ്യുതി കൂടുതൽ ആവശ്യമായി വരുന്ന പീക് സമയവും മാറ്റിയിട്ടുണ്ട്. ഇനി വൈകുന്നേരം 6 മണി മുതൽ രാത്രി 11.30 വരെയാണ് പീക്ക് സമയം. ഈ സമയത്ത് കൂടുതൽ ഉപയോഗത്തിനും ബില്ല് കൂടും. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5000 കോടി രൂപ നാലു വർഷം കൊണ്ട് ഈടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് താരീഫ് നയത്തിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. വൈദ്യുതി ഉല്പാദിപ്പിക്കുന്ന ചിലവിൽ ഇന്ധനവില വർദ്ധനവ് കൊണ്ടുള്ള അധികൃത ബാധ്യതയീടാക്കാൻ മാസംതോറും ഇന്ധന സർചാർജ് ചുമത്താറുണ്ട്. ഇനി ഹ്രസ്വകാല അടിയന്തര വാങ്ങലുകളിലെ അധിക ബാധ്യത കണക്കാക്കിയായിരിക്കും ബില്ല് വരിക. അധിക ബാധ്യത ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനാണ് കേന്ദ്രം ചട്ടം കൊണ്ടുവന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് കണക്ട് ലോഡിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുക ഈടാക്കുന്നത്.
