Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / പുനർജനി കേസിൽ വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ച് ആഭ്യന്തര വകുപ്പ്

എറണാകുളം

പുനർജനി കേസിൽ വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ച് ആഭ്യന്തര വകുപ്പ്

Jishitha Bigtv Jishitha Bigtv
July 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
പുനർജനി കേസിൽ വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ച് ആഭ്യന്തര വകുപ്പ്

പുനർജനി ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ലഭിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. കേസ് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും വി.ഡി. സതീശന് വ്യക്തിപരമായോ സാമ്പത്തികമായോ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

2018-ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി ഭവന നിർമാണ പദ്ധതിക്കായി വിദേശത്തുനിന്ന് അനധികൃതമായി ഫണ്ട് സമാഹരിച്ചെന്ന പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം. ചാലക്കുടി സ്വദേശി ജയ്സൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

അന്വേഷണത്തിൽ പദ്ധതിക്കുള്ള ഫണ്ട് എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. 2018 നവംബർ 27 മുതൽ 2022 മാർച്ച് 8 വരെ പദ്ധതിക്കായി 1.27 കോടി രൂപ സമാഹരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പുനർജനി സ്പെഷ്യൽ അക്കൗണ്ടും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ, കറന്റ് അക്കൗണ്ടുകളും വഴിയാണ് പണം സ്വീകരിച്ചത്.

എന്നാൽ വിശദമായ പരിശോധനയിലും വി.ഡി. സതീശൻ നേരിട്ട് ഫണ്ട് കൈപ്പറ്റിയതായോ സാമ്പത്തിക ക്രമക്കേട് നടത്തിയതായോ തെളിവുകൾ ലഭിച്ചില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ഇടത് സർക്കാരിന്റെ കാലത്ത് കേസിൽ സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്തിരുന്നെങ്കിലും നിലവിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. വി.ഡി. സതീശന് ആശ്വാസമാകുന്ന തീരുമാനമായെങ്കിലും, വിഷയത്തിൽ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുമെന്നതാണ് സൂചന.

Tags:

#paravur constituency #punarjani #VD Satheesan #vigilance
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap