Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കണ്ണൂർ / പയ്യന്നൂർ തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നടപടി; ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനം

കണ്ണൂർ

പയ്യന്നൂർ തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നടപടി; ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനം

Jishitha Bigtv Jishitha Bigtv
August 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
പയ്യന്നൂർ തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നടപടി; ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനം
വോട്ട് തിരിമറി ആരോപണത്തെ തുടർന്ന് പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു

പയ്യന്നൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നിർണായക സംഘടനാ നടപടി. വോട്ട് തിരിമറി ആരോപണത്തെ തുടർന്ന് പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രനെ താൽക്കാലിക ഏരിയ സെക്രട്ടറിയായി നിയോഗിക്കാനും പുതിയ താൽക്കാലിക ഏരിയ കമ്മിറ്റി രൂപീകരിക്കാനുമാണ് ധാരണ.

സിപിഎമ്മിന്റെ ഉറച്ച രാഷ്ട്രീയ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന പയ്യന്നൂരിലെ തോൽവി പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ തോൽവിയുടെ ഉത്തരവാദിത്തം വിലയിരുത്തിയതിന്റെ ഭാഗമായാണ് സംഘടനാ നടപടിയിലേക്ക് ജില്ലാ നേതൃത്വം നീങ്ങിയത്.

ഏരിയ കമ്മിറ്റി അംഗങ്ങളിൽ ചിലർ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന വി. കുഞ്ഞികൃഷ്ണന് അനുകൂലമായി വോട്ട് തിരിമറി നടത്തിയെന്നും, സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നുമായിരുന്നു പ്രധാന ആരോപണം. ഇതേ തുടർന്ന് ജില്ലാ കമ്മിറ്റി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്ത ശേഷമാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള ശുപാർശ അംഗീകരിച്ചത്.

ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ചാണ് വി. കുഞ്ഞികൃഷ്ണൻ നേരത്തെ സിപിഎം വിട്ടത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ വിജയിക്കുകയും ചെയ്തു.

പുതിയ താൽക്കാലിക ഏരിയ കമ്മിറ്റി നിലവിൽ വന്നതിന് ശേഷം സംഘടനാ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ നീക്കം. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കൂടുതൽ നടപടികളും തുടർ വിലയിരുത്തലുകളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.

Tags:

#CPIM #disciplinary action #kannur #payyannur defeat
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കണ്ണൂർ

ഹലാൽ ഫായിദ സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

കണ്ണൂർ

ശിവസൂര്യയെ കാണാതായിട്ട് പത്ത് ദിവസം; അന്വേഷണം കാശിയിലേക്കും

കണ്ണൂർ

ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചു; കണ്ണൂർ സർവകലാശാലയിൽ വിവാദം

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap