പൊതുജനാരോഗ്യമേഖലയിലെ നയരൂപീകരണത്തിനുള്ള ടാസ്ക് ഫോഴ്സിൽ യുപി മുൻ ചീഫ് സെക്രട്ടറിയും കോർപറേറ്റ് വക്താവുമായ ദീപക് സിംഗാൾ ഉൾപ്പെട്ടതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കച്ചവട താൽപര്യം മാത്രമാണ് സർക്കാരിനെന്നാണ് പ്രതിപക്ഷത്തിൻറെ തിരിച്ചടി. ആരോഗ്യമന്ത്രി കാര്യങ്ങൾ പഠിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർദേശിച്ചു.
പൊതുജനാരോഗ്യമേഖലയിലെ നയരൂപീകരണത്തിനുള്ള ടാസ്ക് ഫോഴ്സിൽ യുപി മുൻ ചീഫ് സെക്രട്ടറിയും കോർപറേറ്റ് വക്താവുമായ ദീപക് സിംഗാൾ ഉൾപ്പെട്ടതാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. ആരോഗ്യമേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുകയാണ് എന്നാണ് വാദം. ദീപക് സിംഗാളിനെതിരെ ഒരു വിജിലൻസ് കേസും ഇല്ലെന്നും ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുമ്പോൾ കോർപ്പറേറ്റ് വത്കരണം പോലുള്ള ക്ലീഷേ വാക്കുകൾ കൊണ്ട് നേരിടരുതെന്നും മുഖ്യമന്ത്രി വിഡി സതീശൻ. വളരുന്നത് ഒക്കെ കൊള്ളാം അത് പുറകോട്ടാകരുതെന്ന് തിരിച്ചടിച്ച് പിണറായി വിജയൻ. മുഖ്യമന്ത്രി വി വിഡി സതീശൻ രാഷ്ട്രീയമായിത്തന്നെ തിരിച്ചടിച്ചു.
ടാസ്ക്ക് ഫോഴ്സിലെ അംഗങ്ങളെ കുറിച്ചാണ് ആക്ഷേപം ഉയരുന്നത്. ആ അംഗങ്ങളുടെ എല്ലാം യോഗ്യതകൾ വായിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി പറഞ്ഞത്. ചോദ്യം ആരോഗ്യ മന്ത്രിയോട് ആയിരുന്നെങ്കിലും ടാസ്ക് ഫോഴ്സ് ചെയർമാൻ മുഖ്യമന്ത്രി ആയതു കൊണ്ട് ഈ വിഷയത്തിന് മറുപടി പറയുന്നില്ലെന്ന് കെ മുരളീധരനും പറഞ്ഞു.
ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാറാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. അനുമതി നിഷേധിച്ചതിനെ തുർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
