ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതെന്നും പുനരന്വേഷണം വേണമെന്നും തിരുവമ്പാടി ദേവസ്വം. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ദേവസ്വം മന്ത്രിയെയും നേരിൽ കാണുമെന്നും പൂരം കലക്കലിന്റെ ഇര കൂടിയാണ് ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെന്നും കെ ഗിരീഷ് കുമാർ പറഞ്ഞു. അതേസമയം പൂരം കലക്കലിൽ ആരു വിചാരിച്ചാലും എഡിജിപി എംആർ അജിത് കുമാറിനെ രക്ഷിക്കാൻ ആകില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കിക്കൊണ്ട് ക്രൈംബ്രാഞ്ച് നൽകിയ അന്വേഷണം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഡിജിപി സർക്കാരിലേക്ക് കൈമാറിയത്. എന്നാൽ തങ്ങളെ പ്രതിയാക്കുന്ന നീക്കം വാദിയെ പ്രതിയാക്കുന്നതാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ.
സംഭവത്തിൽ സമഗ്രമായ പുനരന്വേഷണമാണ് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെടുന്നത്. അതേസമയം പൂരം കലക്കലിൽ ആരു വിചാരിച്ചാലും എഡിജിപി എം ആർ അജിത് കുമാറിനെ രക്ഷിക്കാൻ ആകില്ലെന്നാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്
മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിൽ കണ്ട ശേഷം തുടർ നിയമനടപടികളുമായി മുന്നോട്ടു പോകാൻ ആണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം.
