ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസാണ് പാറശാല റെയിൽവേ സ്റ്റേഷന് സമീപം അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് ആറ് ട്രെയിൻ സർവീസുകൾ റദ്ദാക്കി.
റെയിൽവേ സംരക്ഷണ ഭിത്തി നിർമിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
പുലർച്ചെ 2.19 നാണ് പാറശാല റെയിൽവേ സ്റ്റേഷന് 400 മീറ്റർ ഇപ്പുറം ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റിയത്. സമീപത്തെ മതിലിടിഞ്ഞ് മണ്ണ് കൂമ്പാരമായി ട്രാക്കിലേക്ക് വീണതായിരുന്നു അപകട കാരണം. തിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റി.തിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റി.തിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റി.തിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റി. തിരുവനന്തപുരം പാറശ്ശാലയിൽ മണ്ണിടിഞ്ഞ് വീണ് നിരവധി യാത്രക്കാരുമായി പോയ ട്രെയിൻ പാളം തെറ്റി. മൺകൂനയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട എഞ്ചിന്റെ നാല് വീലുകൾ പാലത്തിൽ നിന്ന് തെന്നിമാറി. സ്റ്റോപ്പ് ഇല്ലെങ്കിലും പാറശാല സ്റ്റേഷന് സമീപമായതിനാൽ ട്രെയിൻ വേഗത കുറവായിരുന്നു.
ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. മണ്ണിടിച്ചിൽ തുടർക്കഥയായ പ്രദേശത്ത് സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് അപകടകാരണമെന്നാണ് പ്രദേശ വാസികളുടെ ആരോപണം.
അപകടത്തെ തുടർന്ന് ആറ് പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്.
പാളം തെറ്റിയ ബിലാസ്പൂർ എക്സ്പ്രസിൻ്റെ എഞ്ചിൻ ട്രാക്കിലേക്ക് മാറ്റിയ ശേഷം ട്രെയിൻ ഗതാഗതം ഭാഗികമായി തുടങ്ങി. കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട പരശുറാം എക്സ്പ്രസ് ഉൾപ്പെടെ വിവിധ ട്രെയിനുകൾ ഇതുവഴി കടത്തിവിട്ടു. അപകടത്തെ തുടർന്ന് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്ന ട്രെയിനുകൾ ഓടി തുടങ്ങിയിട്ടുണ്ട്.
