പ്രതിഷേധം സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സസ്പെൻഷനിൽ. പ്രതിഷേധത്തിനിടെ പരിപാടി പൂർത്തിയാക്കാതെ മന്ത്രി വേദി വിട്ടു. മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനെടെയായിരുന്നു നാടകീയ സംഭവങ്ങൾ. ചടങ്ങ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി റോജി എം ജോൺ സംസാരിക്കാൻ എത്തിയതിന് പിന്നാലെ SFI പ്രവർത്തകർ ബാനർ ഉയർത്തി. പിന്നാലെ മന്ത്രിയുടെ മറുപടി വന്നു.
ഉദ്ഘാടനം പൂർത്തിയായതിന് പിന്നാലെ കോളേജ് വൈസ് ചെയർപേഴ്സൺ വേദിയിലെത്തി മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു. സംസ്കൃത സർവകലാശാലയിൽ പ്രതിഷേധിച്ചവരെ സസ്പെൻഡ് ചെയ്ത നടപടിയായിരുന്നു പ്രതിഷേധത്തിന്റെ കാരണം. എന്നാൽ ചോദ്യങ്ങൾക്ക് പിന്നീട് മറുപടി നൽകാം എന്ന് മന്ത്രി മറുപടി നൽകി. ഇതോടെ SFI പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.
ചോദ്യം ചോദിച്ച പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. പിന്നാലെ പരിപാടി പൂർത്തിയാക്കാൻ നിൽക്കാതെ മന്ത്രി വേദിവിട്ടു. കാലടി സംസ്കൃത സർവകലാശാലയിലെ സമരത്തിലെ നിലപാടിൽ മാറ്റമില്ല എന്ന് വ്യക്തമാക്കിയ ശേഷമാണ് മന്ത്രി വേദി വിട്ടത്. പ്രതിഷേധത്തിനിടെ SFI പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണവുമായി KSU രംഗത്തെത്തി. പ്രതിഷേധത്തിൽ പോലിസ് കേസെടുത്തേക്കും.
