എസ്.എച്ച്.ഒ ഉൾപ്പെടെ നാലു പേരെ സസ്പെൻഡ് ചെയ്ത നടപടി ആഭ്യന്തരമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചത് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ അടിയന്തര പ്രമേയം കൊണ്ട് വന്നു.
രാവിലെ നിയമസഭയിൽ നൽകിയ വാക്ക് വൈകുന്നേരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പാലിച്ചു. വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ പ്രഖ്യാപിച്ചപ്പോൾ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കയ്യടിച്ചു. ജഡ്ജിക്കെതിരെ സ്വീകരിച്ച നടപടി ഹൈക്കോടതിയെ അറിയിച്ചെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനത്ത് പോലീസിൽ നിന്ന് ജനങ്ങൾക്ക് ഇരട്ട നീതി എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം. ഇക്കാര്യമുയർത്തി നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയം തള്ളി. ഉന്നത ബന്ധമുള്ളവർക്കായി പൊലീസ് നടത്തുന്ന വഴിവിട്ട നീക്കത്തിനെതിരായ താക്കീത് കൂടിയായി ആഭ്യന്തരവകുപ്പിന്റെ നടപടി.
