സിഎംആർഎൽ–എക്‌സാലോജിക് ഇടപാട് കേസിൽ ഹവാല ഇടപാടുകളിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ഹവാല റാക്കറ്റിൽ വീണ വിജയനും മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ചില ബിസിനസുകാരും കണ്ണികളായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തലെന്ന് റിപ്പോർട്ടുകൾ.
വീണ വിജയൻ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ 20 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നതായും ഇഡി കണ്ടെത്തിയെന്നാണ് വിവരം. ഈ പണത്തിന്റെ ഉറവിടമടക്കം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.മറ്റൊരാളുടെ പേരിൽ സിം കാർഡ് എടുത്തതും ഇടപാടുകളിലെ ദുരൂഹത വർധിപ്പിക്കുന്നതായി അന്വേഷണ സംഘം വിലയിരുത്തുന്നു. മുഹമ്മദ് റിയാസിന്റെ പങ്കും ഇഡി പരിശോധിച്ചുവരികയാണ്.
