Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / ലോകകപ്പിൽ ഇന്ന് സ്പെയിനും നെതർലാൻഡ്സും; ജപ്പാനെതിരെ ഡച്ച് പരീക്ഷണം

ലോകം

ലോകകപ്പിൽ ഇന്ന് സ്പെയിനും നെതർലാൻഡ്സും; ജപ്പാനെതിരെ ഡച്ച് പരീക്ഷണം

Jishitha Bigtv Jishitha Bigtv
June 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലോകകപ്പിൽ ഇന്ന് സ്പെയിനും നെതർലാൻഡ്സും; ജപ്പാനെതിരെ ഡച്ച് പരീക്ഷണം
ലോകകപ്പിൽ ഇന്ന് ഫാൻസ് ഫേവറേറ്റുകളായ സ്പെയിനും നെതർലാൻഡ്സും ആദ്യ മത്സരത്തിനിറങ്ങും

ഫിഫ ലോകകപ്പിൽ ഇന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് അരങ്ങേറുന്നത്. കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന നെതർലാൻഡ്സും സ്പെയിനും തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. നെതർലാൻഡ്സിന്റെ എതിരാളികൾ ജപ്പാനാണെങ്കിൽ, സ്പെയിൻ കാബോ വെർദയെ നേരിടും. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളിൽ ഐവറി കോസ്റ്റ് ഇക്വഡോറിനെയും സ്വീഡൻ ടുണീഷ്യയെയും നേരിടും.

ടൂർണമെന്റിലെ പ്രധാന കിരീടവേട്ടക്കാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന നെതർലാൻഡ്സിന് തുടക്കത്തിൽ തന്നെ കടുത്ത വെല്ലുവിളിയാണ്. ഏഷ്യൻ കരുത്തരായ ജപ്പാനെതിരെ റോണാൾഡ് കൂമന്റെ സംഘം മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. വിർജിൽ വാൻ ഡൈക്ക് നയിക്കുന്ന പ്രതിരോധവും ഫ്രെങ്കി ഡി യോങ് നിയന്ത്രിക്കുന്ന മധ്യനിരയും ഡച്ച് സംഘത്തിന്റെ പ്രധാന കരുത്താണ്. കോഡി ഗാക്‌പോയും ഡോണിയൽ മലേനും അടങ്ങുന്ന മുന്നേറ്റനിരയുടെ പ്രകടനവും നിർണായകമാകും.

അതേസമയം, കഴിഞ്ഞ ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം നടത്തിയ ജപ്പാൻ ഇത്തവണയും അട്ടിമറി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന താരങ്ങളുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നൽകുന്നു. ഡായിച്ചി കമാഡയുടെ മധ്യനിര നിയന്ത്രണവും ഹിറോക്കി ഇറ്റോയുടെ പ്രതിരോധ മികവും ജപ്പാന്റെ പ്രതീക്ഷകളാണ്.യൂറോ ചാമ്പ്യൻമാരായ സ്പെയിനിന് ആദ്യ മത്സരത്തിൽ താരതമ്യേന എളുപ്പ എതിരാളികളായ കാബോ വെർദയാണ് മുന്നിലുള്ളത്. യുവതാരം ലാമിൻ യമാൽ ഉൾപ്പെടെയുള്ള താരനിരയുമായി ഇറങ്ങുന്ന സ്പെയിൻ വിജയത്തോടെ ലോകകപ്പ് പ്രചാരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ലോകകപ്പ് യോഗ്യത തന്നെ ചരിത്ര നേട്ടമായ കാബോ വെർദയ്ക്ക് അട്ടിമറിയിലൂടെ ലോകശ്രദ്ധ നേടാനാണ് ശ്രമം.ഗ്രൂപ്പ് എഫിൽ സ്വീഡനും ടുണീഷ്യയും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ തന്നെ മൂന്ന് പോയിന്റ് നേടാനാണ് ഇരുടീമുകളുടെയും ശ്രമം. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ ഐവറി കോസ്റ്റും ഇക്വഡോറും മുഖാമുഖം വരും. കരുത്തിൽ വലിയ അന്തരമില്ലാത്ത ടീമുകൾ തമ്മിലുള്ള മത്സരം ആവേശകരമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30നാണ് മത്സരം.

Tags:

#world cup
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

യുഎസ്–ഇറാൻ വെടിനിർത്തൽ അവസാനിച്ചു; യുദ്ധം അവസാനിപ്പിക്കാൻ ധാരണയായില്ല

ലോകം

അമേരിക്കൻ സൈനികരെ വധിച്ചാൽ 30,000 ഡോളർ; ഇറാന്റെ പാരിതോഷിക പ്രഖ്യാപനം

ലോകം

കൊളംബിയയിൽ വൻ ഭൂകമ്പം; 132 മരണം, 570ലേറെ പേർക്ക് പരിക്ക്

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap