Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വട്ടക്കിണർ പീഡനശ്രമക്കേസ്: വിവരമറിയിച്ചിട്ടും രാത്രി കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് കുടുംബം; പൊലീസിനെതിരെ ഗുരുതര ആരോപണം

കേരളം

വട്ടക്കിണർ പീഡനശ്രമക്കേസ്: വിവരമറിയിച്ചിട്ടും രാത്രി കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് കുടുംബം; പൊലീസിനെതിരെ ഗുരുതര ആരോപണം

Jishitha Bigtv Jishitha Bigtv
July 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
വട്ടക്കിണർ പീഡനശ്രമക്കേസ്: വിവരമറിയിച്ചിട്ടും രാത്രി കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് കുടുംബം; പൊലീസിനെതിരെ ഗുരുതര ആരോപണം
അറസ്റ്റിലായ സഫാദിനെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു

കോഴിക്കോട് വട്ടക്കിണർ പീഡനശ്രമക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഇരയുടെ കുടുംബം. പീഡനശ്രമം നടന്ന രാത്രിയിൽ തന്നെ വിവരം അറിയിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. രാത്രി സ്റ്റേഷനിലെത്തിയപ്പോൾ “രാവിലെ വരൂ” എന്നാണ് പൊലീസ് അറിയിച്ചതെന്ന് യുവതിയുടെ മാതാവ് ബിഗ് ടിവിയോട് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് സഹോദരന്റെ വീട്ടിലെത്തിയ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം നടന്നത്. യുവതിയെ കയറിപ്പിടിക്കുകയും കടിക്കുകയും ചെയ്ത ശേഷം പ്രതി രക്ഷപ്പെട്ടുവെന്നാണ് കേസ്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പരാതി രജിസ്റ്റർ ചെയ്യാനോ കേസ് എടുക്കാനോ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. രാത്രി രണ്ട് മണിയോടെ സ്റ്റേഷനിലെത്തിയപ്പോഴും പരാതി സ്വീകരിച്ചില്ലെന്നാണ് കുടുംബം പറയുന്നത്.

പ്രതി ആരാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും അന്നുതന്നെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചതിന് ശേഷമാണ് പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്.

സംഭവത്തിൽ പയ്യാനക്കൽ സ്വദേശി സഫാദിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സ്റ്റേഷനിലെത്തിച്ചപ്പോൾ യുവതിയുടെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് കയ്യേറ്റശ്രമവും ഉണ്ടായി. അതേസമയം, സർക്കിൾ ഇൻസ്പെക്ടർ അവധിയിലായിരുന്നതും സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലായിരുന്നതുമാണ് നടപടിയിൽ കാലതാമസമുണ്ടാകാൻ കാരണമെന്ന് പൊലീസ് വിശദീകരിച്ചു. അറസ്റ്റിലായ സഫാദിനെതിരെ നേരത്തെയും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:

#Kozhikode #police #sexual attempt #vattakinar
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap