Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പുതിയ സർക്കാർ വാഹനങ്ങൾ രണ്ടുമാസമായി ഓഫീസ് വളപ്പിൽ; രജിസ്ട്രേഷൻ വൈകുന്നത് തിരിച്ചടിയായി

കേരളം

പുതിയ സർക്കാർ വാഹനങ്ങൾ രണ്ടുമാസമായി ഓഫീസ് വളപ്പിൽ; രജിസ്ട്രേഷൻ വൈകുന്നത് തിരിച്ചടിയായി

Jishitha Bigtv Jishitha Bigtv
August 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
പുതിയ സർക്കാർ വാഹനങ്ങൾ രണ്ടുമാസമായി ഓഫീസ് വളപ്പിൽ; രജിസ്ട്രേഷൻ വൈകുന്നത് തിരിച്ചടിയായി
കഴിഞ്ഞ സർക്കാരിന്റെ കാലാവസാനത്തിലാണ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർക്കായി 24 ബൊലേറോ വാഹനങ്ങൾ വാങ്ങിയത്

കോടികൾ ചെലവഴിച്ച് വാങ്ങിയ 24 പുതിയ ബൊലേറോ വാഹനങ്ങൾ രജിസ്ട്രേഷൻ പോലും നടത്താതെ രണ്ടുമാസത്തിലേറെയായി തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ്  ചീഫ് എൻജിനീയറുടെ ഓഫീസ് വളപ്പിൽ കിടക്കുന്നു. താൽക്കാലിക രജിസ്ട്രേഷനിൽ എത്തിയ വാഹനങ്ങൾ ഉപയോഗത്തിലിറക്കാനാകാതെ നിർത്തിയിട്ടിരിക്കുന്നത് പൊതുപണത്തിന്റെ വിനിയോഗത്തെച്ചൊല്ലി ചോദ്യങ്ങൾ ഉയർത്തുകയാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലാവസാനത്തിലാണ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർക്കായി 24 ബൊലേറോ വാഹനങ്ങൾ വാങ്ങിയത്. എന്നാൽ ഇൻഷുറൻസും സ്ഥിരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകാത്തതിനാൽ ഇതുവരെ വാഹനങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല.

രജിസ്ട്രേഷനായി ആവശ്യമായ തുക ധനവകുപ്പിൽ നിന്ന് ലഭിക്കാത്തതാണ് നിലവിലെ തടസ്സമെന്നാണ് വകുപ്പിന്റെ വിശദീകരണം. വാഹനങ്ങൾ അനുവദിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർ ആദ്യം രജിസ്ട്രേഷൻ ചെലവ് വഹിക്കണമെന്നും, പിന്നീട് തുക തിരിച്ചുനൽകുമെന്നും ചീഫ് എൻജിനീയറുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ആവശ്യമായ ഫീസും രേഖകളും ലഭിക്കുന്ന മുറയ്ക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ തയ്യാറാണെന്ന് മോട്ടോർ വാഹന വകുപ്പും അറിയിച്ചിട്ടുണ്ട്.വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ വാങ്ങിയ വാഹനങ്ങൾ മാസങ്ങളായി ഉപയോഗിക്കാതെ ഓഫീസ് വളപ്പിൽ കിടക്കുന്നത് ഭരണപരമായ ഏകോപനക്കുറവിന്റെ ഉദാഹരണമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

Tags:

#govt vehicles #registration delay
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

കേരളം

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap