നീറ്റ് പരീക്ഷാ വിവാദങ്ങളെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചതിനെക്കുറിച്ച് ധർമേന്ദ്ര പ്രധാൻ. പ്രതിഷേധങ്ങൾക്കിടെ രാജ്യത്തെ യുവാക്കളെ ചിലർ മനപൂർവം വഴിതെറ്റിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് മന്ത്രിസ്ഥാനം ഒരിക്കലും പ്രധാനമായിരുന്നില്ലെന്നും നീറ്റ് വിവാദത്തെത്തുടർന്ന് താൻ തന്നെ നേരിട്ട് പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയിൽ പ്രതിവർഷം കുറഞ്ഞത് രണ്ട് കോടി കുട്ടികളെങ്കിലും ജനിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 20 കോടി കുട്ടികളാണ് പിറന്നത്. ജെൻസി സ്വന്തം മക്കൾ ആണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 25 നാണ് അദ്ദേഹം രാജി വച്ചത്.
അതേ സമയം ബിജെഡി പ്രസിഡന്റുമായ നവീൻ പട്നായിക്കിനെതിരെയും ധർമേന്ദ്ര പ്രധാൻ വിമർശനം ഉന്നയിച്ചു. തനിക്കെതിരെ പ്രതിഷേധിക്കാനും ‘ഗോ ബാക്ക്’ വിളിക്കാനും യുവാക്കളെ പ്രേരിപ്പിച്ചത് പട്നായിക്കാണെന്ന് അദ്ദേഹം ആരോപിച്ചു.ബിജെഡി അധ്യക്ഷൻ യുവാക്കളെ തനിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഉപയോഗിക്കുകയാണ്.
ഭഗവാൻ ജഗന്നാഥന്റെയും സമൽപുരിലെ സമലേശ്വരി ദേവിയുടെയും അനുഗ്രഹത്താൽ 12 വർഷം മുൻപാണ് താൻ കേന്ദ്രമന്ത്രിയായതെന്നും ഒഡീഷയിലെ ജനങ്ങൾക്ക് മാനക്കേടുണ്ടാക്കുന്ന ഒരു കാര്യവും താൻ ജീവിതത്തിൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
