Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / സിഎംആൽഎൽ എക്സാലോജിക്; മുഹമ്മദ് റിയാസിന്റെ ബിനാമി ഇടപാടുകൾ തേടി ഇഡി; കോഴിക്കോട് എട്ടിടത്ത് പരിശോധന

ഇന്ത്യ

സിഎംആൽഎൽ എക്സാലോജിക്; മുഹമ്മദ് റിയാസിന്റെ ബിനാമി ഇടപാടുകൾ തേടി ഇഡി; കോഴിക്കോട് എട്ടിടത്ത് പരിശോധന

Jishitha Bigtv Jishitha Bigtv
August 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിഎംആൽഎൽ എക്സാലോജിക്; മുഹമ്മദ് റിയാസിന്റെ ബിനാമി ഇടപാടുകൾ തേടി ഇഡി; കോഴിക്കോട് എട്ടിടത്ത് പരിശോധന
കോഴിക്കോട്ട് എട്ടിടങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇഡി പരിശോധന നടത്തുന്നത്

സിഎംആൽഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ ബിനാമി ഇടപാടുകൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കോഴിക്കോട്ട് എട്ടിടങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇഡി പരിശോധന നടത്തുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ റിയാസിന്റെ അടുത്ത സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന.

വിദ്യാർത്ഥി സംഘടനാ കാലഘട്ടം മുതൽ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് പി. നിഖിലിന്റെ ഫറോക്കിലെ വീട്ടിലും അശോകപുരത്തെ ഫ്ലാറ്റിലും ഇഡി പരിശോധന നടത്തി. ഇരുവരും തമ്മിലുള്ള ബിസിനസ് പങ്കാളിത്തവും ബിനാമി ഇടപാടുകളും സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

രാവിലെ ഏഴ് മണിയോടെ ഇഡി സംഘം അശോകപുരത്തെ ഫ്ലാറ്റിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. അന്വേഷണ സംഘം എത്തിയ വിവരം നിഖിലിനെ വിളിച്ചറിയിച്ചെന്ന സംശയത്തിൽ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ഫോൺ ഇഡി കസ്റ്റഡിയിലെടുത്തു. തുടർന്ന് നഗരത്തിലെ ചില ജിമ്മുകളിലും നിഖിലിനെ തേടി അന്വേഷണ സംഘം എത്തിയിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലായിരുന്ന നിഖിലിനെ ഫ്ലാറ്റിലെത്തിച്ച ശേഷമാണ് പരിശോധന തുടരുന്നത്.

സ്ഥലത്തെത്തിയ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പരിശോധന രാഷ്ട്രീയപ്രേരിത നീക്കമാണെന്ന് ആരോപിച്ചു.മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഡിടിപിസി മുൻ ജീവനക്കാരനുമായിരുന്ന നന്ദുലാലിന്റെ വീട്ടിലും ഇഡി് പരിശോധന നടത്തി. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ നന്ദുലാൽ, റിയാസ് ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ഡിടിപിസിയിൽ രാഷ്ട്രീയ നിയമനം നേടിയയാളാണെന്നും ആരോപണമുണ്ട്.

റിയാസിന്റെ സഹപാഠിയും ബേപ്പൂർ ഫെസ്റ്റിവൽ നടത്തിപ്പുകാരനുമായ ഫെബീഷ് മുഹമ്മദിന്റെ വീട്ടിലും പരിശോധന നടന്നു. സരോവരം റോഡിലെ കെസികെ ഡെന്റലിലും പന്തീരാങ്കാവിലെ കാപിറ്റൽ മാർബിൾസിലും ഇഡി പരിശോധന തുടരുകയാണ്. സ്ഥാപന ഉടമകൾ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം.

കോഴിക്കോട് ആകെ എട്ടിടങ്ങളിലാണ് നിലവിൽ പരിശോധന നടക്കുന്നത്. സിഎംആൽഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ബിസിനസ് ബന്ധങ്ങൾ, ബിനാമി ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകളും ഡിജിറ്റൽ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നതായാണ് സൂചന.

Tags:

#Cmrl exalogic #ED raid #Kozhikode #mohammad riyas
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap