Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / ലൈഫ് മിഷൻ കള്ളപ്പണമിടപാട് കേസ്: ഇഡി കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷം; വിചാരണ ഇനിയും തുടങ്ങിയില്ല

എറണാകുളം

ലൈഫ് മിഷൻ കള്ളപ്പണമിടപാട് കേസ്: ഇഡി കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷം; വിചാരണ ഇനിയും തുടങ്ങിയില്ല

Jishitha Bigtv Jishitha Bigtv
July 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലൈഫ് മിഷൻ കള്ളപ്പണമിടപാട് കേസ്: ഇഡി കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷം; വിചാരണ ഇനിയും തുടങ്ങിയില്ല
2023 ഏപ്രിലിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള നടപടികളാണ് നീണ്ടുപോകുന്നത്

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. 2023 ഏപ്രിലിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള നടപടികളാണ് നീണ്ടുപോകുന്നത്.അന്നത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഒന്നാം പ്രതിയാക്കിയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. സ്വപ്‌ന സുരേഷ് ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന്റെ മറവിൽ കോടികളുടെ കള്ളപ്പണമിടപാടും കൈക്കൂലി ഇടപാടും നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. നിർമാണ കരാർ ലഭിക്കാൻ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം. ശിവശങ്കറിനും 4.25 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ തൊണ്ടിമുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വപ്‌നയ്ക്കും സരിത്തിനും പുറമെ യു.എ.ഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിയെയും ഇഡി പ്രതിചേർത്തിട്ടുണ്ട്. കൈക്കൂലി തുകയുടെ ഒരു ഭാഗം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു.

വിദേശത്തുള്ള പ്രതിയായ ഖാലിദ് അലി ഷൗക്രിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതാണ് വിചാരണ വൈകാൻ പ്രധാന കാരണം. പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് കോടതി വാറന്റും പുറപ്പെടുവിച്ചിരുന്നു. പ്രതി ഹാജരാകാൻ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് വിചാരണ നടപടികളിലേക്ക് കടക്കാൻ കോടതി തീരുമാനിച്ചത്.

കേസിൽ അറസ്റ്റിലായ എം. ശിവശങ്കറും സന്തോഷ് ഈപ്പനും നിലവിൽ ജാമ്യത്തിലാണ്. സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ള ചില പ്രതികളെ അറസ്റ്റ് ചെയ്യാതെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.അതേസമയം, ഇതേ കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ച് ആറു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. എം. ശിവശങ്കർ, യു.വി. ജോസ് ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം സി.ബി.ഐയുടെ ഭാഗത്ത് ഇനിയും പൂർത്തിയായിട്ടില്ല. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ലൈഫ് മിഷൻ കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇപ്പോഴും മന്ദഗതിയിലാണെന്ന വിമർശനവും ഉയരുന്നുണ്ട്.

Tags:

#Charge sheet #ED #life mission flat #trial
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap