വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കരമാർഗമുള്ള എക്സിം ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കമാകും. എക്സിം കാർഗോ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.
തുറമുഖാധിഷ്ഠിത വ്യവസായ–ലോജിസ്റ്റിക്സ് വികസന പദ്ധതിയായ *‘മിഷൻ സമുദ്ര’*യും സംസ്ഥാന സർക്കാർ ചടങ്ങിൽ പ്രഖ്യാപിക്കും. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ, കേരളത്തിന്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ ഉൾപ്പെടുത്തി വിഴിഞ്ഞത്തെ മാരിടൈം ഇക്കണോമിക് കേന്ദ്രമാക്കി മാറ്റുന്ന ‘പോർട്ട് സിറ്റി’ എന്ന കാഴ്ചപ്പാടാണ് മിഷൻ സമുദ്ര വിഭാവനം ചെയ്യുന്നത്.
തുറമുഖങ്ങളും കണക്റ്റിവിറ്റിയും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ 400 കോടി രൂപയാണ് വകയിരുത്തുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിലെ നിർണായക നാഴികക്കല്ലായാണ് എക്സിം ചരക്ക് ഗതാഗതത്തിന്റെ തുടക്കത്തെ കാണുന്നത്.
