ക്ഷേമ പെൻഷൻ വിതരണം ബാങ്കുകൾ വഴിയാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ സമരത്തിലേക്ക് കടക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. വരാനിരിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സമരരീതി തീരുമാനിക്കും.
എൽഡിഎഫ് ഒന്നിച്ചുള്ള സമരത്തിനും സിപിഐഎം ആലോചിക്കുന്നുണ്ട്. എന്നാൽ സർക്കാർ തീരുമാനത്തിൽ സിപിഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സിപിഐ സഹകരിച്ചാൽ മാത്രമേ എൽഡിഎഫ് തലത്തിൽ യോജിച്ചുള്ള സമരം സാധ്യമാകൂ.പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ നീക്കമാണ് ബാങ്കുകൾ വഴിയുള്ള വിതരണ തീരുമാനത്തിന് പിന്നിലെന്നാണ് സിപിഐഎം ആരോപണം.
അതേസമയം, സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നതിന് വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. അനർഹരെ ഒഴിവാക്കാനും, പെൻഷൻ വിതരണത്തിന്റെ മറവിൽ സഹകരണ ബാങ്കുകൾ നടത്തുന്ന തട്ടിപ്പുകൾ അവസാനിപ്പിക്കാനുമാണ് പുതിയ നീക്കമെന്നാണ് സർക്കാർ വാദം
