കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിൽ ഗുരുതര ക്രമക്കേട്. പുരുഷ യാത്രക്കാരിൽ നിന്ന് ടിക്കറ്റ് തുക വാങ്ങിയ ശേഷം സീറോ വാല്യൂ ടിക്കറ്റുകൾ നൽകിയത്.പുരുഷന്മാരില്‍ നിന്ന് വാങ്ങിയ ടിക്കറ്റ് തുക ജീവനക്കാര്‍ സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു.ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പണം തട്ടിയ മൂന്ന് കണ്ടക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചു.
കളക്ഷൻ കൃത്രിമമായി ഉയർത്തിക്കാട്ടി അധിക ബത്ത കൈപ്പറ്റിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്.14,000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ കാണിച്ചാല്‍ 1 ശതമാനം വീതം ബത്ത ജീവനക്കാര്‍ക്ക് ലഭിക്കും. 20,000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ കാണിച്ച് പ്രതിദിനം 200 രൂപയോളം ബത്തയിനത്തിലും കൈപ്പറ്റിയെന്നാണ് ആരോപണംപ്രിയദര്‍ശിനി പദ്ധതി തട്ടിപ്പിലൂടെ സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും ഒരുപോലെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. . സംസ്ഥാനത്തുടനീളം ബസുകളിൽ പരിശോധന ശക്തമാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
