കേരളത്തിൽ തെരുവുനായകളുടെ കണക്കെടുപ്പ് പൂർത്തിയായതായി തദ്ദേശസ്വയംഭരണ വകുപ്പ്. സംസ്ഥാനത്ത് ഏകദേശം നാല് ലക്ഷം തെരുവുനായകളുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യർ ബിഗ് ടിവിയോട് പറഞ്ഞു.തെരുവുനായ നിയന്ത്രണത്തിന് നിലവിൽ സംസ്ഥാനത്ത് 20 എബിസി (Animal Birth Control) സെന്ററുകൾ മാത്രമാണുള്ളത്. 13 ജില്ലകളിലായി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പോർട്ടബിൾ എബിസി സെന്റർ തിരുവനന്തപുരത്ത് മാത്രമാണ്. തെരുവുനായകൾക്കായി സംസ്ഥാനതലത്തിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം വളർത്തുനായകളുണ്ട്.പലപ്പോഴും വളർത്തു നായകളെ ഉപേക്ഷിക്കുന്നതാണ് അക്രമകാരികൾ ആയിട്ടുള്ള തെരുവ് നായകളായി മാറുന്നത്. എബിസി പദ്ധതി വിപുലീകരിക്കുന്നതിനും ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ ആസൂത്രണം ചെയ്തുവരികയാണ്. വന്ധ്യംകരണം, വാക്സിനേഷൻ, പൊതുജന ബോധവൽക്കരണം എന്നിവ ഉൾപ്പെടുത്തിയുള്ള സമഗ്ര ഇടപെടലിലൂടെ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും ദിവ്യ എസ് അയ്യർ വ്യക്തമാക്കി.
.
