Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ശബരിമല സ്വർണക്കവർച്ച കേസ്; പ്രശാന്തിനും അജികുമാറിനുമെതിരെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി

ഏറ്റവും പുതിയത്

ശബരിമല സ്വർണക്കവർച്ച കേസ്; പ്രശാന്തിനും അജികുമാറിനുമെതിരെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി

Jishitha Bigtv Jishitha Bigtv
August 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല സ്വർണക്കവർച്ച കേസ്; പ്രശാന്തിനും അജികുമാറിനുമെതിരെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി
ഇരുവരെയും സെപ്റ്റംബർ ഒന്ന് വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ അംഗം എ. അജികുമാറിനുമെതിരെ ഡിജിറ്റൽ തെളിവുകളുമായി പ്രോസിക്യൂഷൻ. സ്വർണം പൂശിയ പ്രവൃത്തിക്ക് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് 40 വർഷത്തെ വാറന്റി നൽകിയെന്നും എസ്.ഐ.ടി. കോടതിയെ അറിയിച്ചു. ഇരുവരെയും സെപ്റ്റംബർ ഒന്ന് വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.

2019ലെ സ്വർണക്കൊള്ളയുമായി പ്രശാന്തിനും അജികുമാറിനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.ദ്വാരപാലക ശിൽപപാളികൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് അനുമതി നൽകാൻ തീരുമാനിച്ച ദിവസം പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചതിന്റെ ഡിജിറ്റൽ രേഖകളാണ് സമർപ്പിച്ചത്. ബോർഡ് യോഗത്തിന് മുമ്പ് പോറ്റി ഉൾപ്പെടെയുള്ളവരുമായി വാട്സ്ആപ്പിലും ബന്ധപ്പെട്ടിരുന്നതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.

അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും നേരിൽ കണ്ടതിന്റെ തെളിവുകളും കോടതിയിൽ ഹാജരാക്കി. അജികുമാറിന്റെ ശുപാർശയിൽ പോറ്റിയുടെ നേതൃത്വത്തിൽ രണ്ട് പേർക്ക് വീട് നിർമിച്ചുനൽകുകയും താക്കോൽദാന ചടങ്ങിൽ ഇരുവരും പങ്കെടുക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചു.

സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ കൊണ്ടുപോകാൻ അനുമതി തേടി മറ്റൊരാളുടെ ഇ-മെയിൽ വിലാസത്തിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അപേക്ഷ നൽകിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ദേവസ്വം സ്വത്തിന്റെ വാറന്റി സ്വകാര്യ വ്യക്തിയുടെ പേരിൽ നൽകിയതിലും ദുരൂഹതയുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ഇത് റദ്ദാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും തുടർനടപടി ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി.

സ്വർണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വ്യാജ കരാർ നിർമിച്ചതിലും ഇരുവർക്കും പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.ഇരുവരുടെയും ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കൊല്ലം വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കി. ഇരുവരെയും സെപ്റ്റംബർ ഒന്ന് വരെ വീണ്ടും റിമാൻഡ് ചെയ്തു.

Tags:

#ajikumar #ps prasanth #Sabarimala Gold Scam
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap