Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വിഴിഞ്ഞം തുറമുഖത്ത് കരമാർഗ്ഗ ചരക്ക് നീക്കത്തിന് കസ്റ്റംസ് അനുമതി; സെപ്റ്റംബർ 18 മുതൽ സേവനം

കേരളം

വിഴിഞ്ഞം തുറമുഖത്ത് കരമാർഗ്ഗ ചരക്ക് നീക്കത്തിന് കസ്റ്റംസ് അനുമതി; സെപ്റ്റംബർ 18 മുതൽ സേവനം

Jishitha Bigtv Jishitha Bigtv
July 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിഴിഞ്ഞം തുറമുഖത്ത് കരമാർഗ്ഗ ചരക്ക് നീക്കത്തിന് കസ്റ്റംസ് അനുമതി; സെപ്റ്റംബർ 18 മുതൽ സേവനം
കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ചരക്ക് നീക്കത്തിൽ യഥാസമയം കസ്റ്റംസിന്റെ നിരീക്ഷണം ഉണ്ടാകും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കരമാർഗ്ഗത്തിലൂടെയുള്ള ഇറക്കുമതി ചരക്ക് നീക്കത്തിന് കസ്റ്റംസ് അനുമതി ലഭിച്ചു. ഈ മാസം 18 മുതൽ ഡയറക്ട് പോർട്ട് ഡെലിവറി  സംവിധാനത്തിലൂടെ കരമാർഗ്ഗ ചരക്ക് ഗതാഗതം ആരംഭിക്കും. സുരക്ഷ, സമയലാഭം, ചെലവ് കുറയ്ക്കൽ എന്നിവ ലക്ഷ്യമിട്ടാണ് കർശന വ്യവസ്ഥകളോടെയുള്ള അനുമതി.പുതിയ സംവിധാനപ്രകാരം ചരക്ക് തുറമുഖത്ത് എത്തുന്നതിന് മുമ്പ് തന്നെ ഇറക്കുമതിക്കാരൻ ഓൺലൈനായി കസ്റ്റംസ് തീരുവ അടച്ച് നടപടികൾ പൂർത്തിയാക്കിയിരിക്കണം. തുടർന്ന് കസ്റ്റംസ് ക്ലിയറൻസ് ലഭിച്ച ചരക്കുകൾ നേരിട്ട് തുറമുഖത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനാകും. ചരക്കുകൾ കപ്പലിലോ തുറമുഖ യാർഡിലോ ഉള്ള സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏത് സമയത്തും പരിശോധന നടത്താനുള്ള അധികാരവും ഉണ്ടായിരിക്കും.

ഇറക്കുമതി ചെയ്ത ചരക്കുകൾ 48 മണിക്കൂറിനുള്ളിൽ അംഗീകൃത വെയർഹൗസിലേക്ക് മാറ്റണമെന്ന വ്യവസ്ഥയും നിർബന്ധമാക്കിയിട്ടുണ്ട്. തുറമുഖത്ത് അനാവശ്യ തിരക്ക് ഒഴിവാക്കാനും ചരക്ക് കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ നിർദേശം.അതേസമയം, ലൂസ് കാർഗോ വിഭാഗത്തിൽപ്പെടുന്ന വലിയ ചാക്കുകളിൽ നിറച്ച ധാന്യങ്ങൾ, ഡ്രമ്മുകളിൽ കൊണ്ടുപോകുന്ന ദ്രാവകങ്ങൾ തുടങ്ങിയ ചരക്കുകൾക്ക് നിലവിൽ അനുമതിയില്ല. തുറമുഖ യാർഡിൽ വിശദമായ പരിശോധന ആവശ്യമായ കാർഗോകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ചരക്ക് നീക്കത്തിൽ കസ്റ്റംസിന്റെ നിരന്തര നിരീക്ഷണവും തുടരും.വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ സ്റ്റേക്ക്‌ഹോൾഡർമാരും കസ്റ്റംസ് നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചരക്ക് വിനിമയം നടത്തേണ്ടത്. പുതിയ സംവിധാനം തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയും ലോജിസ്റ്റിക്‌സ് കാര്യക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

Tags:

#customs approval #land cargo traffic #Vizhinjam port
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap