ഡിജിപി എസ്. ശ്രീജിത്തിനെതിരായ അനുമതിയില്ലാത്ത വിദേശയാത്ര ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ തീരുമാനമെടുക്കാത്തതിൽ ഹൈക്കോടതി നടപടി കടുപ്പിച്ചു. മറ്റന്നാൾ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ശ്രീജിത്തിനെതിരായ പരാതി പരിശോധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ മൂന്നാഴ്ച പിന്നിട്ടിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുത്ത് കോടതിയെ അറിയിച്ചില്ല.ഇതോടെയാണ് കോടതി നടപടി കടുപ്പിച്ചത്. തീരുമാനം അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി.
