Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പുരാവസ്തു വകുപ്പിലെ നിയമനം: പി.എസ്.സിക്കെതിരെ ക്രമക്കേടാരോപണം; പ്രതിഷേധത്തിനിടെ അഭിമുഖം നടത്തി

കേരളം

പുരാവസ്തു വകുപ്പിലെ നിയമനം: പി.എസ്.സിക്കെതിരെ ക്രമക്കേടാരോപണം; പ്രതിഷേധത്തിനിടെ അഭിമുഖം നടത്തി

Jishitha Bigtv Jishitha Bigtv
August 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
പുരാവസ്തു വകുപ്പിലെ നിയമനം: പി.എസ്.സിക്കെതിരെ ക്രമക്കേടാരോപണം; പ്രതിഷേധത്തിനിടെ അഭിമുഖം നടത്തി
അഭിമുഖം നടക്കാനിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയത്

പുരാവസ്തു വകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റീവ് ഓഫീസർ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ടും ക്രമക്കേടാരോപണം. താൽക്കാലിക തസ്തികകളിൽ ഇഷ്ടക്കാർക്ക് സ്ഥിരം നിയമനം നൽകാനുള്ള നീക്കമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്ത് പ്രതിഷേധിച്ചു.

പ്രതിഷേധത്തിനിടയിലും ഇടത് അനുഭാവിയായ ഉദ്യോഗാർത്ഥി ഉണ്ണികൃഷ്ണന് വേണ്ടി അഭിമുഖ നടപടികൾ പി.എസ്.സി വേഗത്തിലാക്കിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.പുരാവസ്തു വകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റീവ് ഓഫീസർ തസ്തികയിലേക്കാണ് നിയമനനീക്കം. പ്രവൃത്തിപരിചയവും എം.എസ്.സി കെമിസ്ട്രിയുമാണ് യോഗ്യതയായി നിശ്ചയിച്ചതെന്നും ഇത് ഒരു പ്രത്യേക ഉദ്യോഗാർത്ഥിയെ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.

അഭിമുഖം നടക്കാനിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയത്. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും ഒരു വിഭാഗം പ്രവർത്തകർ മതിൽ ചാടി ആസ്ഥാനത്തിനകത്ത് പ്രവേശിച്ചു.തുടർന്ന് അകത്തുകടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തെ തുടർന്ന് പി.എസ്.സി ആസ്ഥാന പരിസരം മണിക്കൂറുകളോളം സംഘർഷഭരിതമായി.

കടുത്ത പ്രതിഷേധത്തിനിടയിലും ഉണ്ണികൃഷ്ണന്റെ അഭിമുഖം പി.എസ്.സി നടത്തി. അഭിമുഖത്തിൽ പങ്കെടുത്തത് ഉണ്ണികൃഷ്ണൻ മാത്രമാണ്. പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടിയത് ഉണ്ണികൃഷ്ണൻ മാത്രമായിരുന്നുവെന്നാണ് പി.എസ്.സിയുടെ വിശദീകരണം.നിയമന നടപടികളിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും പി.എസ്.സി വ്യക്തമാക്കി. ആരോപണങ്ങളും പി.എസ്.സിയുടെ വിശദീകരണവും തമ്മിലുള്ള തർക്കത്തിനിടെ നിയമന നടപടികൾ തുടരുകയാണ്.

Tags:

#Archaeology department recruitment #irregularities against PSC
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap