സവർക്കർ ചോദ്യവിവാദത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്ത അധ്യാപകൻ ഗുരുപ്രസാദ് റായിയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പറഞ്ഞേക്കും. സസ്പെൻഷൻ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന അധ്യാപകന്റെ ആവശ്യത്തിലാണ് സിംഗിൾ ബെഞ്ച് തീരുമാനം.
അധ്യാപകനെതിരായ നടപടി നിയമപരമാണെന്നും രാഷ്ട്രീയ പ്രേരിതമല്ലെന്നും സർക്കാർ ഇന്നലെ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സസ്പെൻഷൻ അന്തിമ ശിക്ഷാനടപടിയല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.ചോദ്യം മുൻകൂട്ടി തയ്യാറാക്കി എഇഒയ്ക്ക് അയച്ചുനൽകിയതാണെന്നും, സംഭവത്തിൽ തന്നെ മാത്രമാണ് സസ്പെൻഡ് ചെയ്തതെന്നും അധ്യാപകന്റെ ഭാഗം കോടതിയിൽ വാദിച്ചു.
അതേസമയം, ‘സവർക്കറാണ് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി’ എന്ന അവകാശവാദത്തിന് ഔദ്യോഗിക തെളിവില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
