അർജുൻ ആയങ്കിയുടെ അറസ്റ്റിലേക്ക് നയിച്ച നിർണായക വിവരം നൽകിയ ഓട്ടോ ഡ്രൈവറെ ആദരിക്കാൻ ആഭ്യന്തര വകുപ്പ്. ഓട്ടോ ഡ്രൈവറിന് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
പാരിതോഷികത്തിനുള്ള തുക നൽകാൻ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ സന്നദ്ധത അറിയിച്ചതായും മന്ത്രി പറഞ്ഞു. അർജുനുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നെങ്കിലും അറസ്റ്റ് സാധ്യമാക്കുന്നതിൽ നിർണായകമായത് ഓട്ടോ ഡ്രൈവർ നൽകിയ ആധികാരിക വിവരമാണെന്നും മന്ത്രി വ്യക്തമാക്കി.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുലർച്ചെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പ് കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. ഗുണ്ടകളെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
