കോഴിക്കോട് കക്കോടിയിൽ ആനക്കൊമ്പ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ.തിരുവനന്തപുരം വനം ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത് .താമരശ്ശേരി സ്വദേശി പരീദ്, കോട്ടയം സ്വദേശി വിൻസന്റ്, കക്കോടി സ്വദേശികളായ അസിൽ, മുഹമ്മദ് റിഹാൻ, തിരുവനന്തപുരം സ്വദേശി ദിൽഷാദ് എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്തെ പ്രധാന ആനക്കൊമ്പ് കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് വനംവകുപ്പിന്റെ നിഗമനം. ആനക്കൊമ്പ് കടത്ത് ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചതെന്നും വനംവകുപ്പ് അന്വേഷിച്ചുവരികയാണ്. പ്രതികളെ വിശദമായി ചോദ്യംചെയ്യുന്നു.
