Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ശബരിമല നെയ്യ് ക്രമക്കേട്; പി.എസ്. പ്രശാന്തും അജികുമാറും അന്യായ ലാഭം ലക്ഷ്യമിട്ടെന്ന് വിജിലൻസ്

ഏറ്റവും പുതിയത്

ശബരിമല നെയ്യ് ക്രമക്കേട്; പി.എസ്. പ്രശാന്തും അജികുമാറും അന്യായ ലാഭം ലക്ഷ്യമിട്ടെന്ന് വിജിലൻസ്

Jishitha Bigtv Jishitha Bigtv
August 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല നെയ്യ് ക്രമക്കേട്; പി.എസ്. പ്രശാന്തും അജികുമാറും അന്യായ ലാഭം ലക്ഷ്യമിട്ടെന്ന് വിജിലൻസ്
പ്രതികളുടെ ഇടപെടൽ മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അന്യായ ലാഭം ലക്ഷ്യമിട്ട് പ്രവർത്തിച്ചെന്ന് വിജിലൻസ്. പ്രതികളുടെ ഇടപെടൽ മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലൻസ് എഫ്.ഐ.ആറിൽ പറയുന്നു.

കേസിൽ പി.എസ്. പ്രശാന്താണ് ഒന്നാം പ്രതി. മുൻ ദേവസ്വം ബോർഡ് അംഗം അജികുമാർ രണ്ടും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു മൂന്നും പ്രതികളാണ്.

ഗുണനിലവാര പരിശോധന പൂർത്തിയാക്കി ടെൻഡറിൽ പങ്കെടുത്ത ആറ് സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് മിൽമയ്ക്ക് നെയ്യ് വിതരണ കരാർ നൽകിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മിൽമയ്ക്ക് അനുകൂലമായി വഴിവിട്ട ഇടപെടലുകൾ നടന്നതായും എഫ്.ഐ.ആറിൽ പറയുന്നു.

മിൽമയുടെ നെയ്യാണ് മികച്ചതെന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലീറ്ററിന് 510 രൂപ നിരക്കിലാണ് നെയ്യ് വാങ്ങാൻ തീരുമാനിച്ചത്. ഒരു യൂണിറ്റ് അരവണയ്ക്ക് 10 ലിറ്റർ നെയ്യിന് പകരം മിൽമയുടെ നെയ്യ് ഏഴ് ലിറ്റർ മതിയാകുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ടിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

നെയ്യിന്റെ വില കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം കമ്മിഷണർ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും പി.എസ്. പ്രശാന്തും അജികുമാറും മിൽമയെ അനുകൂലിക്കുകയും മറ്റ് ടെൻഡറുകൾ റദ്ദാക്കുകയും ചെയ്തു.

മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നതും വിജിലൻസ് പരിശോധിക്കും. പ്രതികളെ ചോദ്യം ചെയ്യുന്നതിനും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനുമുള്ള നടപടികളിലേക്ക് വിജിലൻസ് ഉടൻ കടക്കും.

Tags:

#ajikumar #milma ghee #ps prashanth #sabarimala ghee #vigilance
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap