Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സിഎംആർഎൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് വീണയ്ക്ക് പണം നൽകിയതെന്ന് ശശിധരൻ കർത്തയുടെ മൊഴി; ഇഡി റിപ്പോർട്ട്

കേരളം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് വീണയ്ക്ക് പണം നൽകിയതെന്ന് ശശിധരൻ കർത്തയുടെ മൊഴി; ഇഡി റിപ്പോർട്ട്

Jishitha Bigtv Jishitha Bigtv
July 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിഎംആർഎൽ-എക്‌സാലോജിക് കേസ്: പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് വീണയ്ക്ക് പണം നൽകിയതെന്ന് ശശിധരൻ കർത്തയുടെ മൊഴി; ഇഡി റിപ്പോർട്ട്
പതിനഞ്ച് വർഷത്തിനിടെ 182 കോടിയുടെ ക്രമക്കേടാണ് സിഎംആർഎൽ നടത്തിയതെന്ന എസ്എഫ്‌ഐഒയുടെ കണ്ടെത്തലിനെ തുടർന്നാണ് ഇഡി അന്വേഷണം ശക്തമാക്കിയത്

സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കുന്ന നിർണായക വിവരങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിലുള്ളത്. കേസിലെ പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിച്ച അപേക്ഷയിലാണ് ശശിധരൻ കർത്തയുടെ മൊഴിയും അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.

2024 ഏപ്രിൽ 17-ന് ഇഡിക്ക് നൽകിയ മൊഴിയിൽ, വീണ ടി.യ്ക്കും എക്‌സാലോജിക്കിനും സേവനം ലഭിക്കാതെയാണ് പണം നൽകിയതെന്നും, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഇടപാടെന്നും ശശിധരൻ കർത്ത മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ചോദ്യം ചെയ്യലിൽ സിഎംആർഎലിന് ഐടി സേവനങ്ങൾ നൽകിയിട്ടില്ലെന്ന് വീണ ടി. സമ്മതിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകളോ ഇൻവോയിസുകളോ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും ഇഡി രേഖപ്പെടുത്തുന്നു. ഇൻവോയിസ് ഇല്ലാതെ പണം കൈമാറിയതും ഇമെയിൽ സന്ദേശങ്ങളും അന്വേഷണത്തിലെ പ്രധാന തെളിവുകളായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പതിനഞ്ച് വർഷത്തിനിടെ 182 കോടിയുടെ ക്രമക്കേടാണ് സിഎംആർഎൽ നടത്തിയതെന്ന എസ്എഫ്‌ഐഒയുടെ കണ്ടെത്തലിനെ തുടർന്നാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലും സ്ഥിരനിക്ഷേപങ്ങളിലുമുണ്ടായിരുന്ന ഏകദേശം 29 കോടി ഇഡി മരവിപ്പിച്ചു. ഇതിൽ വീണ ടി., എക്‌സാലോജിക്, ലേക്കർ ഇന്ത്യ കമ്പനികൾ എന്നിവയുടെ അക്കൗണ്ടുകളിലെ തുകയും ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഉൾപ്പെടുന്നു.കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും വരും ദിവസങ്ങളിൽ ഇഡി കടക്കുമെന്നാണ് റിപ്പോർട്ടിലെ സൂചന.

Tags:

#Cmrl exalogic #Pinarayi Vijayan #Sasidharan kartha #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap