മൂവാറ്റുപുഴയിൽ വൻ മണ്ണിടിച്ചിൽ; ഉപേക്ഷിക്കപ്പെട്ട പാറമടകൾ ഭീഷണിയാകുന്നു
കനത്ത മഴയിൽ മൂവാറ്റുപുഴ മാറാടിയിൽ വൻ മണ്ണിടിച്ചിൽ. മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ഉഗ്രശബ്ദത്തോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.14-ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിലാണ്…
