Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എല്ലാ പോലീസ് സ്റ്റേഷനുകളിലും രണ്ടാം ശനിയാഴ്ച ശുചിത്വ ദിനം; സമഗ്ര പരിഷ്‌കാരങ്ങൾക്ക് എഡിജിപിയുടെ ഉത്തരവ്

ഏറ്റവും പുതിയത്

എല്ലാ പോലീസ് സ്റ്റേഷനുകളിലും രണ്ടാം ശനിയാഴ്ച ശുചിത്വ ദിനം; സമഗ്ര പരിഷ്‌കാരങ്ങൾക്ക് എഡിജിപിയുടെ ഉത്തരവ്

Jishitha Bigtv Jishitha Bigtv
July 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
എല്ലാ പോലീസ് സ്റ്റേഷനുകളിലും രണ്ടാം ശനിയാഴ്ച ശുചിത്വ ദിനം; സമഗ്ര പരിഷ്‌കാരങ്ങൾക്ക് എഡിജിപിയുടെ ഉത്തരവ്
രണ്ടാം ശനി പോലീസിന് ഇനി 'ശുചിത്വദിനം'

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി എല്ലാ മാസവും രണ്ടാം ശനിയാഴ്ച ‘ശുചിത്വ ദിനം’ ആചരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ഉത്തരവിറക്കി. സ്റ്റേഷനുകളുടെയും ഓഫീസ് പരിസരങ്ങളുടെയും ശുചിത്വം, പൊതുജന സേവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സമഗ്ര നിർദേശങ്ങളാണ് ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറിയത്.

ഈ മാസം 11 മുതൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും സമഗ്ര ശുചിത്വ പ്രവർത്തനങ്ങൾ ഉറപ്പാക്കണം. സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ ക്രമമായി പാർക്ക് ചെയ്യണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതും അവകാശികളില്ലാത്തതുമായ വാഹനങ്ങൾ പോലീസ് സ്റ്റാൻഡിംഗ് ഓർഡറും നിയമനടപടികളും പാലിച്ച് നീക്കം ചെയ്യണം. സ്റ്റേഷനിൽ സൂക്ഷിക്കുന്ന ലഹരിമരുന്നുകളും ലഹരിവസ്തുക്കളും നിയമനടപടികൾ പൂർത്തിയാക്കി ഉടൻ നശിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.

ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറികൾ കൃത്യമായ രേഖകളോടെയും സുരക്ഷാ മാനദണ്ഡങ്ങളോടെയും പരിപാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.പോലീസ് സ്റ്റേഷനിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന കസേരകൾ സന്ദർശകർക്ക് മാത്രമായി ഉപയോഗിക്കണം. ശിശുസൗഹൃദ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ കുട്ടികളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മാത്രം വിനിയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, എംപി-എംഎൽഎ ഫണ്ടുകൾ, മറ്റ് നിയമപരമായ സ്രോതസുകൾ എന്നിവയിൽ നിന്നുള്ള സാമ്പത്തിക സഹായം സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രയോജനപ്പെടുത്താനും നിർദേശമുണ്ട്.എല്ലാ ജില്ലാ പോലീസ് മേധാവികളും ഡി.സി.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഒരു പോലീസ് സ്റ്റേഷനെങ്കിലും ഏറ്റെടുത്ത് അതിന്റെ പ്രവർത്തനം, അടിസ്ഥാന സൗകര്യങ്ങൾ, പൊതുജന സേവനം എന്നിവ നേരിട്ട് വിലയിരുത്തണമെന്നും എഡിജിപി നിർദേശിച്ചിട്ടുണ്ട്.സംസ്ഥാന പോലീസ് സേനയുടെ പ്രവർത്തനരീതിയിലും സ്റ്റേഷൻ സംവിധാനത്തിലും ഗുണപരമായ മാറ്റം ലക്ഷ്യമിട്ടുള്ള ഈ നിർദേശങ്ങൾ ഈ മാസം മുതൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പാക്കും.

Tags:

#adgp vijayan order #cleanliness day #comprehensive reforms #police station #second saturday
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

ഏറ്റവും പുതിയത്

കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു

Recent Posts

  • ‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ
  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap