Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ക്ഷേത്ര വരുമാനം കൂട്ടാൻ വഴിപാടുകൾ വർദ്ധിപ്പിക്കാൻ ആലോചന; ശബരിമല തുണയാകുന്നത് 1250 ക്ഷേത്രങ്ങൾക്ക്; ഗുരുവായൂരിന്‍റെ സ്ഥിതി ഭദ്രം; കൂടൽമാണിക്യത്ത് വരവിനേക്കാൾ ചെലവ്

ഏറ്റവും പുതിയത്

ക്ഷേത്ര വരുമാനം കൂട്ടാൻ വഴിപാടുകൾ വർദ്ധിപ്പിക്കാൻ ആലോചന; ശബരിമല തുണയാകുന്നത് 1250 ക്ഷേത്രങ്ങൾക്ക്; ഗുരുവായൂരിന്‍റെ സ്ഥിതി ഭദ്രം; കൂടൽമാണിക്യത്ത് വരവിനേക്കാൾ ചെലവ്

Jishitha Bigtv Jishitha Bigtv
July 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
ക്ഷേത്ര വരുമാനം കൂട്ടാൻ വഴിപാടുകൾ വർദ്ധിപ്പിക്കാൻ ആലോചന; ശബരിമല തുണയാകുന്നത് 1250 ക്ഷേത്രങ്ങൾക്ക്; ഗുരുവായൂരിന്‍റെ സ്ഥിതി ഭദ്രം; കൂടൽമാണിക്യത്ത് വരവിനേക്കാൾ ചെലവ്
നിയമസഭയിൽ മന്ത്രി കെ മുരളീധരൻ നൽകിയ മറുപടിയിലാണ് ശബരിമലയിലെ വരുമാനം കൂട്ടാനുള്ള ആലോചന പറയുന്നത്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള 1250 -ൽ അധികം ക്ഷേത്രങ്ങളിൽ ശബരിമല ക്ഷേത്രത്തിലെ വരുമാനം കൊണ്ടാണ് ദേവസ്വം ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങളും നടന്നുവരുന്നതെന്ന് മന്ത്രി കെ മുരളീധരൻ നൽകിയ മറുപടിയിൽ പറയുന്നു. ദേവസ്വം ബോർഡിന്റെ ആകെയുള്ള ചെലവ് ആകെ വരവിനെ അധികരിക്കാത്ത വിധത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വഴിപാടുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടുകൂടി നടപ്പാക്കി കൂടുതൽ ഭക്തജനങ്ങളെ ആകർഷിക്കുന്നതിനും കാലോചിതമായി വഴിപാട് നിരക്കുകൾ, കെട്ടിട വാടക എന്നിവയിൽ വർദ്ധനവ് വരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും വഴിപാട് വരുമാനം വർദ്ധിപ്പിക്കുന്നതിന് ഓൺലൈൻ വഴിപാട് ബുക്കിംഗ് സം വിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ വഴിപാടേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒഴിഞ്ഞുകിടക്കുന്ന വാടക മുറികൾ ടെണ്ടർ ചെയ്തും വിവിധ സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചും മൈതാനങ്ങൾ നിശ്ചിത വാടകയ്ക്ക് നൽകിയും
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 1951 -ലെ മദ്രാസ് ഹിന്ദുമത ധർമ്മസ്ഥാപന നിയമ പ്രകാരം മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ക്ഷേത്രങ്ങൾ ഓരോന്നും പ്രത്യകം സ്വതന്ത്ര യൂണിറ്റുകളായാണ് പ്രവർത്തി ച്ചുവരുന്നത്.

ക്ഷേത്രങ്ങൾക്ക് വിവിധ മാർഗേന ലഭിക്കുന്ന വരുമാനങ്ങൾ അതാത് ക്ഷേത്രത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലാണ് നിക്ഷേപിക്കപ്പെടുന്നത്. താരതമ്യേന വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. ബോർഡിന്റെ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിനായി വർഷാവർഷം സർക്കാർ ഗ്രാന്റ് അനുവദിച്ചുവരുന്നു. 2008 -ൽ ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ് നിർത്തലാക്കി മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചുവെങ്കിലും ക്ഷേത്രവരുമാനം ഏകീകരിച്ച് ഫണ്ട് പൂളിംഗ് സംവിധാനം നടപ്പിലാക്കിക്കൊണ്ടുള്ള സമഗ്ര നിയമം പ്രാബല്യത്തിയാട്ടില്ല. ആയതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.

ഗുരുവായൂർ ദേവസ്വത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള എല്ലാ വരുമാന സ്രോതസ്സുകളിൽ നിന്നും കൃത്യമായി വരവ് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഭക്തജനങ്ങളിൽ നിന്ന് സമർപ്പണമായും സ്ഥാപനങ്ങളിൽ നിന്ന് സിഎസ്ആർ ഫണ്ട് മുഖേനയും ലഭ്യമാക്കുന്നതിന് മുന്തിയ പരിഗണന നൽകി വരുന്നു. കൂടൽമാണിക്യം ദേവസ്വത്തിന് വരവിനേക്കാൾ കൂടുതൽ ചെലവ് വരുന്ന സാമ്പത്തിക സ്ഥിതിയാണ് നിലവിലുള്ളത്. വരുമാനം വർദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. യുടെ സഹകരണത്തോടെ ജില്ലയിലേയും സമീപ ജില്ലകളിലേയും പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം പാക്കേജുകൾ നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കൂടൽമാണിക്യം ദേവസ്വത്തിന് കീഴിൽ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കച്ചേരിവളപ്പിലെ കാലപ്പഴക്കം വന്ന കെട്ടിട സമുച്ചയത്തിൽ നിന്നും നിലവിലുള്ള സ്ഥാപനങ്ങൾ ഒഴിഞ്ഞുപോകുന്ന മുറയ്ക്ക് പ്രസ്തുത കെട്ടിടം പൊളിച്ചുമാറ്റി ദേവസ്വത്തിന് വഴിപാടേതര വരുമാനം ലഭിക്കത്തക്ക വിധത്തിലുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു.

Tags:

#devaswom finance #devotees income #guruvayur temple #koodalmanikyam temple #sabarimala temple
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

ഏറ്റവും പുതിയത്

കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു

Recent Posts

  • ‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ
  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap