Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പിണറായി വിജയനിലേക്ക് എത്തുമോ ഇ ഡി; കേസിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഇടപെട്ടതിന് ഇഡിക്ക് തെളിവുകൾ കിട്ടിയോ?

കേരളം

പിണറായി വിജയനിലേക്ക് എത്തുമോ ഇ ഡി; കേസിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഇടപെട്ടതിന് ഇഡിക്ക് തെളിവുകൾ കിട്ടിയോ?

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിണറായി വിജയനിലേക്ക് എത്തുമോ ഇ ഡി; കേസിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഇടപെട്ടതിന് ഇഡിക്ക് തെളിവുകൾ കിട്ടിയോ?
മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കേസ് എത്തിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന നിലയിലാണ് ഇഡി

സിഎംആർഎൽ-എക്സാലോജിക് കേസ് മുൻമുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമോ? മകൾ ടി വീണയ്ക്ക് സിഎംആർഎല്ലിന്‍റെ കരാർ കിട്ടിയത് പിതാവ് പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയായതുകൊണ്ടാണ് എന്നാണ് ഈ നീക്കത്തെ ന്യായീകരിക്കുന്ന ഏക ലോജിക്. ഒറ്റനോട്ടത്തിൽ ശരിയാണ് എന്നു തോന്നാമെങ്കിലും കേസിന്‍റെ മുന്നോട്ടുള്ള പോക്കിന് തെളിവുകൾ വേണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് കരാർ കിട്ടിയത് എന്നു തെളിയിക്കണം. അല്ലെങ്കിൽ ടി വീണയുടെ എക്സാ ലോജിക്കിന് കരാർ നൽകിയ ശേഷം സിഎംആർഎല്ലിന് എന്തൊക്കെ ആനുകൂല്യങ്ങൾ സർക്കാരിൽ നിന്നു ലഭിച്ചു എന്നു തെളിയിക്കാൻ കഴിയണം. ഇതു രണ്ടുമല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് ഈ കരാർകൊണ്ട് ഉണ്ടായ വ്യക്തിപരമായ നേട്ടം തെളിയിക്കാൻ സാധിക്കണം. കേസിന്‍റെ പിണറായി വിജയനിലേക്കുള്ള പോക്കിന് ഈ മൂന്ന് സാധ്യതകളിലൊന്നിനെങ്കിലും തെളിവ് നിർബന്ധമാണ്.

ഒന്നാം പിണറായി വിജയൻ സർക്കാരിന്‍റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് എന്തൊക്കെ സഹായങ്ങൾ ലഭിച്ചു എന്ന ചോദ്യത്തിനാണ് ഇ ഡി ഉത്തരം കണ്ടെത്തേണ്ടത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് എന്തെല്ലാം തരത്തിലാണ് സിഎംആർഎല്ലിന് അനുകൂലമായി കാര്യങ്ങൾ സംഭവിച്ചത് എന്ന് ബോധ്യപ്പെടുത്തേണ്ടി വരും. അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെങ്കിൽ പോലും ഇത്തരത്തിലുള്ള തെളിവുകൾ നിർബന്ധമാണ്. അത്തരം സാഹചര്യങ്ങൾ ഇല്ലെങ്കിൽ കോടതിയിൽ നിന്ന് അന്വേഷണത്തിന് സ്റ്റേ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. സ്വർണക്കടത്ത് പോലുള്ള ആരോപണങ്ങളിൽ നിന്ന് ഈ കേസിനെ വ്യത്യസ്തമാക്കുന്നത് ഇവിടെ രേഖാമൂലം ഇടപാട് നടന്നിരിക്കുന്നു എന്നതാണ്.

നികുതി അടച്ച് പൂർത്തിയാക്കിയ ഇടപാടാണ് അഴിമതിപ്പണമാണെന്ന് ഇഡി ആരോപിക്കുന്നത്. അത്തരമൊരു സാഹചര്യം രാജ്യത്തു തന്നെ ആദ്യമാണ്. നികുതിവിധേയമായി കൈക്കൂലി വാങ്ങി എന്ന കേസ് മറ്റൊരുരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഈ കേസ് കോടതിയിൽ നിലനിൽക്കാനും പിണറായി വിജയന് എതിരായ തെളിവുകൾ നിർബന്ധമാണ്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇടപെട്ടു എന്നു തെളിയിക്കാൻ സാധിച്ചാൽ അല്ലാതെ ടി വീണയ്ക്ക് എതിരായ കേസിന് നിലനിൽപ്പില്ല. അല്ലെങ്കിൽ രണ്ടു കമ്പനികൾ തമ്മിൽ നിയമപരമായി നടത്തിയ ഇടപാടായി കോടതികളിൽ ഈ കേസ് പരാജയപ്പെടും. അതൊഴിവാക്കാനുള്ള ഏക മാർഗമാണ് മുഖ്യമന്ത്രി പിണറായി വിജയന് കേസിൽ പങ്കുണ്ട് എന്നു തെളിയിക്കുക എന്നത്.പിണറായി വിജയനിലേയ്ക്ക് കേസ് എത്തിക്കാനുള്ള നീക്കം എന്നതിനപ്പുറം കേസിന്‍റെ നിലനിൽപ്പിനു തന്നെ ഇത്തരമൊരു നീക്കം അനിവാര്യമാണ്. അതുകൊണ്ടാണ് ആ വഴിക്കു നീങ്ങാൻ ഇ ഡി നിർബന്ധിതരാകുന്നത്. ടി വീണയ്ക്കെതിരെ നടത്തിയ നീക്കങ്ങളെയൊക്കെ സാധൂകരിക്കാനും ഇത്തരമൊരു നടപടി അനിവാര്യമാണ്. ഇന്നല്ലെങ്കിൽ നാളെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുക എന്നത് അതുകൊണ്ടു തന്നെ കേസിലെ അനിവാര്യതയാണ്.

ടി വീണയുടെ സ്ഥാപനത്തിന് സിഎംആർഎല്ലിൽ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിക്കുമ്പോൾ പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയല്ല. തെരഞ്ഞെടുപ്പ് നയിച്ച് മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള ഒരാൾ മാത്രമാണ്. ആ കാലത്താണ് എക്സാലോജിക്കിന് സിഎംആർഎൽ കരാർ നൽകി തുടങ്ങിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ അതു ശക്തമായി തുടരുകയും ചെയ്തു. ഇവിടെ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്‍റെ ഇടപെടൽ സാധൂകരിക്കുന്ന തെളിവ് കണ്ടെത്തണം. സിഎംആർഎല്ലിന് ഏതൊക്കെ വിധത്തിൽ സർക്കാരിൽ നിന്ന് ഇളവുകൾ ലഭിച്ചു എന്നു കണ്ടെത്തേണ്ടത് നിർബന്ധമാണ്.കേസ് ഇഡി ഉദ്ദേശിക്കുന്നതുപോലെ മുന്നോട്ടു നീങ്ങിയാൽ പിണറായി വിജയനിലേക്ക് എത്തുന്ന രണ്ടാമത്തെ അഴിമതി കേസായി മാറും. രണ്ടരപതിറ്റാണ്ട് മുഴുവൻ കേരളം ചർച്ചചെയ്ത എസ്എൻസി ലാവ്ലിൻ കേസിൽ പിണറായി വിജയൻ ഇപ്പോൾ പ്രതിയല്ല. കുറ്റവിമുക്തനാക്കപ്പെട്ടയാളാണ്. സുപ്രീംകോടിതിയിൽ സിബിഐ നൽകിയ അപ്പീലിൽ ഇനിയും തീരുമാനം എടുത്തിട്ടുമില്ല. നാൽപതിലേറെ തവണ ആ കേസ് മാറ്റിവയ്ക്കുകയും ചെയ്തു.

എസ്എൻസി ലാവ്ലിൻ കേസ് ഉയർന്നുവന്നതുപോലൊരു സാഹചര്യമല്ല ഇപ്പോഴുള്ളത്. അന്ന് പാർട്ടിയിൽ നിന്നു തന്നെ ശക്തമായ ഇടപെടലുമായി വി എസ് അച്യുതാനന്ദൻ മുന്നിലുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ആ കേസ് മുൻപോട്ടു കൊണ്ടുപോയതിൽ അച്യുതാനന്ദന് പങ്കും ഉണ്ടായിരുന്നു. കോടതികൾ പക്ഷേ, പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. എസ്എൻസി ലാവ്ലിൻ കേസിൽ ഉള്ളത്ര തെളിവുകൾ പോലും നിലവിൽ സിഎംആർഎൽ കേസിൽ ഇഡിയുടെ പക്കലില്ല. ലാവ്ലിൻ കേസിൽ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം വന്നുവെന്ന സിഎജി റിപ്പോർട്ട് ഉണ്ടായിരുന്നു. ആ റിപ്പോർട്ട് ഉയർത്തിക്കാണിച്ചാണ് ഇവിടെ സിബിഐ അന്വേഷണമൊക്കെ നടന്നത്. എക്സാലോജിക് കേസിൽ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഇടപെടൽ എന്താണെന്ന് തെളിയിക്കപ്പെടുക തന്നെ വേണം. അത്തരമൊരു സാഹചര്യം ഉണ്ടാകാത്തിടത്തോളം കേസ് ഇതുവരെ നടന്നതുപോലുള്ള ബഹളങ്ങളിൽ മുങ്ങിത്താഴാനാണ് സാധ്യത.

Tags:

#Cmrl exalogic #ED #Pinarayi Vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • ‘ഒന്നും തെളിയിക്കാനില്ല, ഇനി കിരീടം മാത്രം’; ലോകകപ്പ് ഫൈനലിൽ വീണ്ടും മെസ്സി, ചരിത്രമെഴുതാൻ ഒരിക്കൽ കൂടി ഇടങ്കാൽ
  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap