Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പിഎസ്‌സി ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, നിലപാട് തീരുമാനിക്കാൻ തിങ്കളാഴ്ച പി.എസ്.സി ബോർഡ് യോഗം

കേരളം

പിഎസ്‌സി ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, നിലപാട് തീരുമാനിക്കാൻ തിങ്കളാഴ്ച പി.എസ്.സി ബോർഡ് യോഗം

Jishitha Bigtv Jishitha Bigtv
July 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിഎസ്‌സി ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, നിലപാട് തീരുമാനിക്കാൻ തിങ്കളാഴ്ച പി.എസ്.സി ബോർഡ് യോഗം
നിയമനം ഉറപ്പുനൽകിയ സർക്കാർ വാക്ക് പാലിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പിഎസ് സി റാങ്ക് ഹോൾഡേഴ്സ്

പിഎസ്‌സി നിയമന ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ തുടർനടപടികൾ തീരുമാനിക്കാൻ പിഎസ്‌സി. അന്വേഷണവുമായി സഹകരിക്കണമോയെന്നതടക്കമുള്ള വിഷയങ്ങളിൽ നിലപാട് രൂപീകരിക്കാൻ തിങ്കളാഴ്ച ബോർഡ് യോഗം ചേരും. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും സാധ്യതയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് കത്ത് നൽകാനൊരുങ്ങുകയാണ്. എന്നാൽ രേഖകൾ കൈമാറുന്നതിനെതിരെ പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം എതിർപ്പ് അറിയിക്കുന്നതായാണ് വിവരം. അന്വേഷണവുമായി സഹകരിക്കണമോയെന്ന കാര്യത്തിലും കമ്മിഷനിൽ ഭിന്നാഭിപ്രായമുണ്ടെന്നാണ് സൂചന.

രേഖകൾ പരിശോധിച്ചും ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തും ക്രമക്കേടുകൾ സ്ഥിരീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) തീരുമാനം. ഉദ്യോഗസ്ഥരുടെ മൊഴികൾ, കമ്പ്യൂട്ടറുകളിലെ രേഖകൾ, പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ഫോൺവിളി വിവരങ്ങൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാകും.നിലവിൽ ലഭിച്ച പരാതികൾക്ക് പുറമെ കൂടുതൽ പരാതികൾ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. രേഖകളും മൊഴികളും പരിശോധിച്ച ശേഷം ക്രമക്കേട് വ്യക്തമായാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

അതേസമയം, ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. അന്വേഷണവുമായി ബന്ധപ്പെട്ട് പിഎസ്‌സിയുടെ ഔദ്യോഗിക നിലപാട് തിങ്കളാഴ്ച ചേരുന്ന ബോർഡ് യോഗത്തിന് ശേഷം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Tags:

#crime branch #psc board meeting #psc scam
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap