Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പാണക്കാട് മണ്ണിടിച്ചിൽ: ഉദ്യോഗസ്ഥർക്ക് വീഴ്ച കണ്ടെത്തൽ; ജില്ലാ ജിയോളജിസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ്

കേരളം

പാണക്കാട് മണ്ണിടിച്ചിൽ: ഉദ്യോഗസ്ഥർക്ക് വീഴ്ച കണ്ടെത്തൽ; ജില്ലാ ജിയോളജിസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ്

Jishitha Bigtv Jishitha Bigtv
August 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാണക്കാട് മണ്ണിടിച്ചിൽ: ഉദ്യോഗസ്ഥർക്ക് വീഴ്ച കണ്ടെത്തൽ; ജില്ലാ ജിയോളജിസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ്
മണ്ണ് മാറ്റാൻ മാത്രമാണ് മുൻസിപ്പാലിറ്റി അനുമതി നൽകിയതെന്നും ആരും അറിയാതെ പാറ പൊട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നും മന്ത്രി പറഞ്ഞു

പാണക്കാട് മണ്ണിടിച്ചൽ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. മലപ്പുറം ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് ജിയോളജി വകുപ്പ് ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മലപ്പുറം ജില്ലയിൽ അനധികൃത ഖനനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിച്ചും ജിയോളജി വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു.

മണ്ണിടിച്ചൽ ഉണ്ടായ പ്രദേശത്ത് മണ്ണ് നീക്കത്തിന് അനുമതി നൽകിയതിലും ഖനന പ്രവർത്തനങ്ങൾ തടയുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ. പ്രദേശത്ത് മെക്കാനിക്കൽ ഖനനത്തിന് അനുമതി നൽകിയിരുന്നില്ലെങ്കിലും, സ്ഥലം ഉടമ അനധികൃതമായി മെക്കാനിക്കൽ ഖനനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കാൻ ജിയോളജി വകുപ്പിനും മലപ്പുറം ജില്ലാ കലക്ടർക്കും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർദേശം നൽകി. തുടർന്ന് മലപ്പുറം ജില്ലാ ജിയോളജിസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ജില്ലയിൽ വ്യാപക പരിശോധന നടത്താൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഉത്തരവിടുകയും ചെയ്തു.

ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ അനധികൃത ഖനന പ്രവർത്തനങ്ങൾ കണ്ടെത്താനും തടയാനുമായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

അതേസമയം, മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. മണ്ണ് പൂർണമായും നീക്കിയ ശേഷവും വിദഗ്ധ പരിശോധന പൂർത്തിയാക്കിയ ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കൂ. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.

Tags:

#panakkad landslide #show cause notice
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap