Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഐസിയുവിൽ കിടന്ന രോഗിയുടെ മുറിവിൽ പുഴു; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര വീഴ്ച

ഏറ്റവും പുതിയത്

ഐസിയുവിൽ കിടന്ന രോഗിയുടെ മുറിവിൽ പുഴു; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര വീഴ്ച

Merlin Bigtv Merlin Bigtv
June 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഐസിയുവിൽ കിടന്ന രോഗിയുടെ മുറിവിൽ പുഴു; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ചതിൽ ആശുപത്രിക്ക് വൻ വീഴ്ച. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരിൽ നിന്നും ഐസിയുവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരിൽ നിന്നും മൊഴിയെടുക്കും. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം നിയോഗിച്ച നാലംഗ സമിതി നാളെ വൈകിട്ട് 7 മണിക്ക് മുമ്പ് റിപ്പോർട്ട് കൈമാറും.

വ്യാഴാഴ്ച രാത്രി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ കൊല്ലം സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരനുഭവം ഉണ്ടായത്. വെള്ളിയാഴ്ച ഓർത്തോ യൂണിറ്റ് നാലിലെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയ രാജേന്ദ്രപ്രസാദിനെ അന്ന് തന്നെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വാർഡിലേക്ക് മാറ്റിയതിന് പിന്നാലെയാണ് കാലിൽ പുഴുവരിക്കുന്നത് ബന്ധുക്കൾ കണ്ടത്. ബന്ധുക്കൾ വിവരം അറിയിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ജീവനക്കാർ വളരെ മോശമായി പെരുമാറിയെന്നും പറയുന്നു. മാധ്യമങ്ങളിൽ വാർത്തയായപ്പോൾ ഡോക്ടർമാർ അടക്കം ഇടപെട്ടു. രോഗിയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. എന്നാൽ അതീവ ശുചിത്വവും സുരക്ഷയും വേണ്ട ഐസിയു യൂണിറ്റിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലിൽ എങ്ങനെ പുഴുവരിച്ചു എന്നതാണ് ഉയരുന്ന ചോദ്യം.

രോഗിയുടെ ബന്ധുക്കൾ ഉന്നയിക്കുന്നതും ഗുരുതരമായ ആരോപണങ്ങളാണ്. രോഗിയുടെ കാലിൽ പുഴു വരണമെങ്കിൽ ഈച്ച കയറി മുട്ടയിടണം. അങ്ങനെയെങ്കിൽ ഐസിയുവിനുള്ളിൽ ഈച്ച കയറിയോ, കയറിയെങ്കിൽ അത് എങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് ഇത്രയും ദിവസം രോഗി ഐസിയുവിൽ കിടന്നിട്ടും ആ മുറിവ് പരിശോധിച്ചില്ല, എന്നതും അന്വേഷിക്കും. ഇതിനായി വൈസ് പ്രിൻസിപ്പൽ ചെയർമാനും, സൂപ്രണ്ട് ഓർത്തോ സർജറി വിഭാഗം മേധാവിമാർ അംഗങ്ങളുമായ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്.

അതേസമയം, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരും ഓർത്തോ വിഭാഗവും. അതീവ സുരക്ഷയും ശുചിത്വവും വേണ്ട ഇടമാണ് തീവ്രചരണ വിഭാഗം. അവിടെ രോഗീ പരിചരണത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതും, ഐസിയുവിന്റെ ചുമതലയുള്ള നഴ്സിന്റെ മറുപടിയും അന്വേഷണസമിതി തേടും. പ്രാഥമിക നിഗമനം അനുസരിച്ച് ഡോക്ടർമാർക്കും നഴ്സിനും വീഴ്ച് സംഭവിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. അന്വേഷണ സമിതിയും ഇത് അംഗീകരിച്ചാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ നടപടി ഉണ്ടാകും.

രോഗിയുടെ ബന്ധുക്കളോട് മോശം രീതിയിൽ പെരുമാറിയ ജീവനക്കാരെ കൗൺസിലിംഗിന് വിധേയമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ച സംഭവത്തിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:

#icu #Maggot #patient #Thiruvananthapuram Medical College Hospital #wound
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap