ഭാര്യയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്ന പരാതിയിൽ ഭർത്താവിനെതിരെ പോലീസ് അന്വേഷണം. ഭർത്താവ് ഒളിവിലാണെന്ന് കൊട്ടിയം പോലീസ് അറിയിച്ചു. കൊട്ടിയം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് പോലീസ് കേസെടുത്തത്. ദമ്പതികൾ ലണ്ടനിൽ ജോലി ചെയ്യുന്നതിനിടെ ഭാര്യയുടെ എതിർപ്പ് അവഗണിച്ച് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പരാതി.
നാട്ടിലെത്തിയ ശേഷം ഭർത്താവിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ അതിന് ശേഷവും അതിക്രമങ്ങൾ തുടർന്നതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയതെന്നാണ് മൊഴി.ഈ വർഷമാണ് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് കൊട്ടിയം പോലീസ്.
